SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.06 PM IST

വില കേട്ട് വീഴില്ല, കൊവിഡും പുറത്ത് ഷിഹാബിന്റെ ഫോഗിംഗ് യന്ത്രം റെഡി

shihab

കോഴിക്കോട്: ഫോഗിംഗ് യന്ത്രത്തിന്റെ കൂടിയ വിലയും വാടകയും അറിഞ്ഞ് വീടുകൾ കൊവിഡ് വിമുക്തമാക്കാതിരിക്കേണ്ട, കുറഞ്ഞ ചെലവിൽ പോർട്ടബിൾ ഹാൻഡ് ഫോഗിംഗ് മെഷീൻ നിർമ്മിച്ചു കഴിഞ്ഞു മുണ്ടിക്കൽ കോട്ടാംപറമ്പ് സ്വദേശി കെ.പി ഷിഹാബ്. ആവശ്യമെങ്കിൽ ഷിഹാബിനെ വിളിച്ചാൽ നിങ്ങൾക്കും സ്വന്തമാക്കാം ഒരു അണുനശീകരണ യന്ത്രം.

കൊവിഡിനെ 'മുതലെടുത്ത് 'ഫോഗിംഗ് യന്ത്രങ്ങൾക്ക് വില ഉയർന്നതോടെയാണ് കുറഞ്ഞ ചെലവിൽ നാട്ടിലെ വീടുകൾ അണുവിമുക്തമാക്കാൻ ശിഹാബ് ഇറങ്ങിയത്. യന്ത്രത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാൻ ലോക്ക് ഡൗൺ തടസമായപ്പോൾ കൂട്ടുകാർ ഓൺലൈൻ വഴി എല്ലാം എത്തിച്ചു നൽകി. വീട്ടുകാരുടെ പ്രോത്സാഹനംകൂടി ആയതോടെ ചുരുങ്ങിയ ദിവസത്തിനുളളിൽ ഫോഗിംഗ് യന്ത്രം റെഡി.

സ്‌പ്രേ ബോട്ടിൽ, ഫോഗിംഗ് സാനിറ്റെസർ, ലിക്വിഡ് ഗ്യാസ്, കോപ്പർ കോയിൽ എന്നിവയാണ് ഫോഗിംഗ് യന്ത്രം നിർമ്മിക്കാൻ ഉപയോഗിച്ചത്. സ്‌പ്രേ ബോട്ടിലിന്റെ അറ്റത്ത് ഘടിപ്പിച്ച കംപ്രസർ അമർത്തിയാൽ സാനിറ്റെസർ പുറത്തു വരുകയും ലിക്വിഡ് ഗ്യാസുമായി കണക്ട് ചെയ്ത കോപ്പർ കോയിൽ ചൂടാകുകയും ഫോഗ് പുറംതള്ളുകയും ചെയ്യുന്നതാണ് പ്രവർത്തന രീതി.

പോർട്ടബിൾ യന്ത്രമായതിനാൽ വെെദ്യുതി ആവശ്യമില്ല. എവിടെ വേണമെങ്കിലും കൊണ്ടുപോകാം. ഈ യന്ത്രം ഉപയോഗിച്ച് നാല് വീടുകൾ വരെ അണുവിമുക്തമാക്കാമെന്നാണ് ശിഹാബ് പറയുന്നത്. ആവശ്യമെങ്കിൽ കൊതുക് നശീകരണത്തിനും ഉപയോഗിക്കാം.

ഓൺലെെനിൽ 15, 000 രൂപയോളം വില വരുന്ന യന്ത്രമാണ് 3000- 4000ത്തിനും ഇടയിൽ വരുന്ന ചെലവിൽ നിർമ്മിച്ചത്. ലോക്ക് ഡൗൺ കഴിഞ്ഞാൽ ഇതിലും കുറഞ്ഞ ചെലവിൽ നിർമ്മിക്കാൻ കഴിയുമെന്നാണ് ഷിഹാബ് പറയുന്നത്.

ഫോഗിംഗ് യന്ത്രം വിജയം കണ്ടതോടെ ആവശ്യക്കാരായി നിരവധി പേരാണ് എത്തുന്നത്. ഇവർക്കെല്ലാം കുറഞ്ഞ ചെലവിൽ നിർമ്മിച്ച് നൽകാനാണ് ഷിഹാബിന്റെ തീരുമാനം. ഇതിനുമുമ്പ് ഓട്ടോമാറ്റിക് സാനിറ്റെസർ യന്ത്രം, ബെെക്ക് എന്നിവയും നിർമ്മിച്ചിട്ടുണ്ട്. ഇനിയൊരു പ്രളയമുണ്ടായാൽ ഉപയോഗിക്കുന്നതിന് സുരക്ഷാ ബോട്ട് നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ 32 കാരൻ. റജുലയാണ് ഭാര്യ . മകൻ മുഹമ്മദ് ദിയാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.