രോഗികൾ 779 രോഗമുക്തർ 965
കോഴിക്കോട്: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 779 പേർക്ക്. 10. 98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 759 പേർക്കാണ് രോഗബാധ. 17 പേരുടെ ഉറവിടം വ്യക്തമല്ല. കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 965 പേർ കൂടി രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ 7220 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇപ്പോൾ കോഴിക്കോട് സ്വദേശികളായി ചികിത്സയിലുള്ളത് 10,692 പേരാണ്. പുതുതായി വന്ന 2506 പേർ ഉൾപ്പടെ 30,771പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 6,70,998 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
ഉറവിടം വ്യക്തമല്ലാത്തവർ
അരിക്കുളം 1, ചക്കിട്ടപ്പാറ 5, കടലുണ്ടി 3, കൂത്താളി 1, കോഴിക്കോട് 1, മണിയൂർ 1, പേരാമ്പ്ര 2, പുറമേരി 1, രാമനാട്ടുകര 1, വാണിമേൽ 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 214, അരിക്കുളം 6, അത്തോളി 2, ആയഞ്ചേരി 5, ബാലുശ്ശേരി 3, ചക്കിട്ടപ്പാറ 4, ചങ്ങരോത്ത് 9, ചാത്തമംഗലം 4, ചെക്യാട് 10, ചേളന്നൂർ 5, ചേമഞ്ചേരി 2, ചെങ്ങോട്ട്കാവ് 25, ചോറോട് 7, ഫറോക്ക് 5, കക്കോടി 4, കാക്കൂർ 1, കാരശ്ശേരി 3, കാവിലുംപാറ 2, കീഴരിയൂർ 40, കോടഞ്ചേരി 4, കൊടിയത്തൂർ 22, കൊടുവള്ളി 16, കൊയിലാണ്ടി 28, കൂടരഞ്ഞി 3, കൂത്താളി 11, കോട്ടൂർ 2, കുന്ദമംഗലം 4, കുന്നുമ്മൽ 2, കുരുവട്ടൂർ 3, കുറ്റ്യാടി 3, മടവൂർ 4, മണിയൂർ 4, മരുതോങ്കര 5, മാവൂർ 4, മേപ്പയ്യൂർ 3, മൂടാടി 5, മുക്കം 7, നാദാപുരം 2, നടുവണ്ണൂർ 2, നന്മണ്ട 2, നരിപ്പറ്റ 2, നൊച്ചാട് 3, ഒളവണ്ണ 17, ഓമശ്ശേരി 2, ഒഞ്ചിയം 2, പനങ്ങാട് 12, പയ്യോളി 14, പേരാമ്പ്ര 17, പെരുമണ്ണ 15, പെരുവയൽ 33, പുറമേരി 10, പുതുപ്പാടി 14, രാമനാട്ടുകര 8, തലക്കുളത്തൂർ 6, താമരശ്ശേരി 7, തിക്കോടി 2, തിരുവള്ളൂർ 16, തിരുവമ്പാടി 2, തൂണേരി 3, തുറയൂർ 22, ഉള്ള്യേരി 21, ഉണ്ണികുളം 3, വടകര 9, വളയം 3, വേളം 16, വില്യാപ്പള്ളി 11.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |