SignIn
Kerala Kaumudi Online
Saturday, 20 April 2024 6.11 AM IST

പൊലീസ് കമ്മിഷണറേറ്റ് വളപ്പിൽ സാംസ്‌കാരിക കേന്ദ്രമായി

b
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറേറ്റിനോടു ചേർന്ന് ഒരുക്കിയ സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ഉത്തരമേഖലാ ഐ ജി അശോക് യാദവിനൊപ്പം കമ്മിഷണർ എ.വി ജോർജും മുഖ്യാതിഥി ചലച്ചിത്ര സംവിധായകൻ രഞ്ജിത്തും സൗഹൃദ സംഭാഷണത്തിൽ.

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറേറ്റിനോടു ചേർന്ന് പൊലീസുകാർക്കും കുടുംബത്തിനുമായൊരുക്കിയ ലൈബ്രറിയും സാംസ്‌കാരിക കേന്ദ്രവും ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. കമ്മിഷണർ എ.വി ജോർജ് സംസാരിച്ചു.

പൊലീസ് എംപ്ലോയീസ് സഹകരണ സംഘം, പൊലീസ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിലാണ് പുതിയ സംവിധാനം നിലവിൽ വന്നത്. മുമ്പുണ്ടായിരുന്ന പൊലീസ് ലൈബ്രറി നവീകരിച്ച് ഒട്ടനവധി പുതിയ പുസ്തകങ്ങൾ എത്തിച്ചതിനു പുറമെ വായനാമുറിയും പരിഷ്കരിച്ചിട്ടുണ്ട്. കംപാഷനേറ്റ് കോഴിക്കോടിന്റെ മനോഹരമായ ചുമർചിത്രങ്ങളും വരകളും സാംസ്കാരിക കേന്ദ്രത്തിന് തൊങ്ങലായുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.