കോഴിക്കോട്: ലോക്ക്ഡൗൺ കാലത്ത് വേതനം നൽകണമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് എൽ.ഐ.സിയിൽ നടപ്പാക്കണമെന്ന് പറഞ്ഞതിന്റെ പേരിൽ പുറത്താക്കപ്പെട്ട സുരേഷ് രാജിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് താത്കാലിക ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്.
താത്കാലിക ജീവനക്കാർക്ക് കരാർ പ്രകാരമുള്ള വേതനം ഉറപ്പുവരുത്തുക, സംഘടനാസ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് കോഴിക്കോട് ജില്ല സെക്യൂരിറ്റി ആൻഡ് ലേബർ കോൺട്രാക്ട് വർക്കേഴേസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |