മുക്കം:തനിച്ചു താമസിക്കുന്നവരുടെയും വൃദ്ധ ദമ്പതികളുടെയും സുരക്ഷ ഉറപ്പാക്കാൻ ജനമൈത്രി പൊലീസ് രംഗത്ത്. മോഷണം പിടിച്ചുപറി തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്താണ് വയോജനങ്ങൾക്ക് സുരക്ഷാ ബോധവത്കരണവുമായി ജനമൈത്രി പൊലീസ് വീടുകളിലെത്തിയത്. സഹായത്തിന് പൊലീസിനെ വിളിക്കാനുള്ള ഫോൺ നമ്പറുകളും വീട്ടുകാർക്ക് കൈമാറി. മുക്കം നഗരസഭയിലെ 14-ാം ഡിവിഷനിൽ വീടുകൾ സന്ദർശിച്ച ജനമൈത്രി പൊലീസ് സബ് ഇൻസ്പക്ടർ പി.അസ്സയിന്റെ സംഘത്തിൽ ആർ.ആർ.ടി വോളണ്ടിയർ ഷിബു, ആശ വർക്കർ പി.സാബിറ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |