താമരശ്ശേരി: മെഡിക്കൽ കോളേജിലെ ലുക്കീമിയ വാർഡിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് താമരശ്ശേരി ജില്ലാ അസോസിയേഷന്റെ സാന്ത്വനസ്പർശം. അദ്ധ്യാപകരുടെ കൂട്ടായ്മി ഈ കുട്ടികളുടെ മാനസികോ ല്ലാസത്തിന് ഉപകരിക്കുന്ന വിവിധ കളിക്കോപ്പുകൾ കൈമാറി. പോഷകസമൃദ്ധമായ വിഭവങ്ങളും നൽകി. മുപ്പതോളം കുട്ടികളാണ് ലുക്കീമിയ വാർഡിൽ പ്രത്യേക പരിചരണത്തിൽ കഴിയുന്നത്.
മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ ചടങ്ങിൽ ഡോ.അജിത്കുമാർ അസി. സ്റ്റേറ്റ് കമ്മിഷണർ എം.രാമചന്ദ്രനിൽ നിന്ന് കളിക്കോപ്പുകളും മറ്റും ഏറ്റുവാങ്ങി. ഡോ.കെ. ഷീദൽ, അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.ടി. ഫിലിപ്പ്, ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ ഗൈഡ് ജ്യോതിലക്ഷ്മി, സബ് ജില്ലാ സെക്രട്ടറിമാരായ അബ്ദുൾ നാസർ, വിനോദിനി, ജിഷ്ണു എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |