SignIn
Kerala Kaumudi Online
Friday, 19 April 2024 4.57 PM IST

വനമഹോത്സവം പദ്ധതിക്ക് തുടക്കം,​ പച്ചപുതയ്ക്കും

minister
വന മഹോത്സവം പദ്ധതി വനംമന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട് മലാപ്പറമ്പ്‌ ആരോഗ്യ കുടുംബക്ഷേമ കേന്ദ്രത്തിൽ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വനമഹോത്സവം പദ്ധതിക്ക് ജില്ലയിൽ തുടക്കം. പയ്യടിമീത്തൽ കണ്ണംചിന്നം പാലത്തിന് സമീപം മുളത്തെകൾ നട്ട് അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്ന മാമ്പുഴയുടെ സംരക്ഷണത്തിനായി പഞ്ചായത്ത് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ തൈകളും വനം വകുപ്പിൽ നിന്ന് ലഭ്യമാവുന്ന മുളത്തൈകളുമാണ് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നട്ടു പിടിപ്പിക്കുന്നത്.

പരിസ്ഥിതി പുനസ്ഥാപനവും പരിപാലനവും ലക്ഷ്യമിട്ട് ജൂലായ് ഒന്ന് മുതൽ ഏഴ് വരെയാണ് വനം വന്യജീവി വകുപ്പ് വനമഹോത്സവമായി ആചരിക്കുന്നത്. വനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഇതര വകുപ്പുകളും വിദ്യാഭാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമായി ചേർന്ന് ജില്ലയിലുടനീളം വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ജില്ലയിലെ പുഴകളുടെ തീരങ്ങളെ ഹരിത വത്ക്കരണത്തിലൂടെ സംരക്ഷിക്കാൻ വനം വകുപ്പ് തയ്യാറാക്കിയ 40,000 മുളത്തൈകളുടെ വിതരണ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടിയിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ ജോഷിൽ എം. പദ്ധതി വിശദീകരിച്ചു. പന്തലായനി, ചേളന്നൂർ, കോഴിക്കോട്, കൊടുവള്ളി ബ്ലോക്കുകളിലെ പ്രതിനിധികൾ മുളത്തൈകൾ ഏറ്റുവാങ്ങി.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് വി.കെ.അനിത, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദിഖലി, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.അജിത, പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉഷ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ കാമ്പുറത്ത്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ടി.എം.മുഹമ്മദ് ജാ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രകാശ്, സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസർ എം. പത്മനാഭൻ, മാമ്പുഴ സംരക്ഷണ സമിതി സെക്രട്ടറി ടി.നിസാർ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, കുന്ദമംഗലം ബ്ലോക്ക് തൊഴിലുറപ്പ് എൻജിനിയർ ടി.അഞ്ജന, പെരുമണ്ണ തൊഴിലുറപ്പ് അസി.എൻജിനിയർ മജ്‌നാസ്, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ രാജേഷ്, സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർ തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

നഗരവനം: മരം നട്ട് വനംമന്ത്രി

കോഴിക്കോട് : വനമഹോത്സവത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സ്ഥാപന വനവത്കരണം, നഗരവനം പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.സി.ശോഭിത, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ, ഫോറസ്റ്റ് കൺസർവേറ്റർമാരായ ജെ.ദേവപ്രസാദ്, എൻ.ടി.സാജൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം.രാജീവൻ, ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ്കുമാർ, കോഴിക്കോട് ടിമ്പർ സെയിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ.പി.ഇംതിയാസ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.