SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.30 PM IST

കാസിം വാടാനപ്പള്ളിയ്ക്ക് ആദരം

lockel
കാസിം വാടാനപ്പള്ളിക്ക് സ്നേഹാദര സമിതി ചെയർമാൻ എം.എ ബഷീർ ആദരപത്രം സമർപ്പിക്കുന്നു.

ഫറോക്ക്: വായന പക്ഷാചരണത്തിന്റെ ഭാഗമായി എഴുത്തുകാരനും മാതൃകാദ്ധ്യാപകനുമായ കാസിം വാടാനപ്പള്ളിയെ ഫറോക്കിലെ സാംസ്കാകാരിക സംഘടനകളുടെ കൂട്ടായ്മയായ സ്നേഹാദര സമിതി ആദരിച്ചു. യുവകലാസാഹിതി, പുരോഗമന കലാസാഹിത്യ സംഘം, യംഗ് മെൻസ് ലൈബ്രറി, വായനക്കൂട്ടം എന്നീ സംഘടനകൾ ഉൾപ്പെട്ടതാണ് സമിതി.

ഫാറൂഖ് കോളേജിനു സമീപത്തെ കാസിമിന്റെ 'ജ്യോതിർഗമയ" വീട്ടിലായിരുന്നു ചടങ്ങ്. വൈകിട്ട് ഓൺലൈനിൽ ഒരുക്കിയ സ്നേഹാദര സമ്മേളനം എഴുത്തുകാരൻ കെ.ഇ.എൻ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ എം.എ ബഷീർ അദ്ധ്യക്ഷനായിരുന്നു. ആദരപത്ര സമർപ്പണവും അദ്ദേഹം നിർവഹിച്ചു. ശശിധരൻ ഫറോക്ക്, ഭാനുപ്രകാശ്, ഡോ.ശരത് മണ്ണൂർ, പി.പി രാമചന്ദ്രൻ, ഡോ.ഗോപി പുതുക്കോട്, പ്രദീപ് രാമനാട്ടുകര, ടി. ബാലകൃഷ്ണൻ നായർ, വിജയകുമാർ പൂതേരി, അജിത് കുമാർ പൊന്നേംപറമ്പത്ത്, ഡോ.കെ ബാബു രാജൻ, സജിത് കെ. കൊടക്കാട്ട്, ജനറൽ കൺവീനർ കെ. അരവിന്ദാക്ഷൻ, എം. സജിത്ത് എന്നിവർ സംസാരിച്ചു. കാസിം വാടാനപ്പള്ളി സ്നേഹാദരത്തിനു നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.