മുക്കം: പച്ചക്കറിതൈ വിതരണത്തിൽ കാരശ്ശേരി പഞ്ചായത്ത് പക്ഷപാതിത്വം കാണിക്കുന്നതായി ആരോപിച്ച് സി.പി.എം പ്രവർത്തകർ നേതൃത്വത്തിൽ സമാന്തര തൈ വിതരണം. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ രണ്ടാം വാർഡിൽ കാരമൂലയിലാണ് സംഭവം. കൃഷിവകുപ്പ് നൽകുന്ന പച്ചക്കറിത്തൈകൾ പഞ്ചായത്ത് അംഗം അദ്ദേഹത്തിന്റെ ഇഷ്ടക്കാർക്കും കോൺഗ്രസ്സുകാർക്കും മാത്രമാണ് നൽകുന്നതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. സമാന്തര തൈവിതരണം തിരുവമ്പാടി ഏരിയ സെക്രട്ടറി ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ശിവദാസൻ, പി.എൻ.ഷീബ, കെ. പ്രകാശൻ, എം, ദിവ്യ, പി.ബാലകൃഷ്ണൻ, കെ.പി.ബിജുൻ, എം. ഗോവിന്ദൻ, വിപിൻ ബാബു, അബ്ദു തരിപ്പയിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |