SignIn
Kerala Kaumudi Online
Saturday, 20 April 2024 10.27 AM IST

പിടിവിട്ട കുതിപ്പ്,​ രോ​ഗ​ബാ​ധി​ത​ർ​ വീണ്ടും 2000​ ​ക​ട​ന്നു

kovid

കോഴിക്കോട് : ജില്ലയിൽ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 2000 കടന്നു. 54 ദിവസങ്ങൾക്കു ശേഷമാണ് പിടിവിട്ട വർദ്ധന. ഇന്നലെ 2022 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.41 ശതമാനമായി ഉയർന്നു. മേയ് 28നായിരുന്നു ടി.പി.ആർ 15 ശതമാനത്തിന് മുകളിലെത്തിയത്.

മേയ് ആറിനാണ് രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ പേർ രോഗികളാവുന്നത്. 5704 പേർക്കായിരുന്നു അന്ന് രോഗം സ്ഥിരീകരിച്ചത്. മേയ് മൂന്നിന് ജില്ലയിലെ കൂടിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.9 ശതമാനമായിരുന്നു. മേയ് 21ന് 2383 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം ക്രമേണ പ്രതിദിന കേസുകൾ കുറഞ്ഞിരുന്നു.

16,482 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. കൂടുതൽ പേർ ചികിത്സയിലുണ്ടായിരുന്നത് മേയ് ഏഴിനായിരുന്നു. 53,244 പേർ. ഇതുവരെ 3, 28,392 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 3,10,452 പേർക്ക് രോഗം ഭേദമായി. 26,33,382 പേർ ഇതുവരെ പരിശോധനയ്ക്ക് വിധേയരായി. 1458 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്.

 എട്ടിടങ്ങളിൽ ടി.പി.ആർ

30 ശതമാനത്തിന് മുകളിൽ

എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ ഇന്നലെത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണ്. നരിക്കുനി 52. 29 , കിഴക്കോത്ത് 47.14 , ഒളവണ്ണ 38.17 , നരിപ്പറ്റ 35.71 , വാണിമേൽ 34.72 , കൊടിയത്തൂർ 34.15 , ചങ്ങരോത്ത് 32.56 , ചെക്യാട് 31.65 ശതമാനമാണ് ടി.പി.ആർ രേഖപ്പെടുത്തിയത്. കോഴിക്കോട് കോർപ്പറേഷനിൽ 14.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 ജില്ലയിൽ ഈ ആഴ്ചയിലെ ടി.പി.ആർ 13.5 %

ജില്ലയിൽ ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.5 ശതതമാനം രേഖപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ഇന്നുമുതൽ വീണ്ടും എ.ബി.സി.ഡി വിഭാഗമായി തിരിച്ചു.


 കാറ്റഗറി എ ( 5 % താഴെ)

എടച്ചേരി

 കാറ്റഗറി ബി (5-10 %)

മാവൂർ, പേരാമ്പ്ര, ചെറുവണ്ണൂർ, കീഴരിയൂർ, ചെക്യാട്, തുറയർ, ഉളേള്യരി, ബാലുശ്ശേരി, കൂടരഞ്ഞി, കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, കൂത്താളി, ചെങ്ങോട്ട്കാവ്, നടുവണ്ണൂർ, മുക്കം മുനിസിപ്പാലിറ്റി.


 കാറ്റഗറി സി ( 10-15%)

കോഴിക്കോട് കോർപ്പറേഷൻ, പുറമേരി, ഒഞ്ചിയം, ചേമഞ്ചേരി, തൂണേരി, ആയഞ്ചേരി, മേപ്പയൂർ, ചാത്തമംഗലം, മരുതോങ്കര, ഉണ്ണികുളം, കുറ്റ്യാടി, ഏറാമല, വളയം, നാദാപുരം, കായക്കൊടി, കോടഞ്ചേരി, കോട്ടൂർ, നരിപ്പറ്റ, മൂടാടി, കുരുവട്ടൂർ, കുന്ദമംഗലം, നൊച്ചാട്, തിരുവമ്പാടി, ഒളവണ്ണ, മണിയൂർ, പെരുമണ്ണ, അഴിയൂർ, ചേളന്നൂർ, തിരുവളളൂർ, കുന്നുമ്മൽ, പനങ്ങാട്, അത്തോളി.

 കാറ്റഗറി ഡി (15% മുകളിൽ)

കാരശ്ശേരി, താമരശ്ശേരി, കായണ്ണ, കാവിലുംപാറ, വാണിമേൽ, നരിക്കുനി, കൊടിയത്തൂർ, അരിക്കുളം, പുതുപ്പാടി, തിക്കോടി, കാക്കൂർ, നന്മണ്ട, കക്കോടി, വേളം, പെരുവയൽ, കട്ടിപ്പാറ, തലക്കൂളത്തൂർ, ഓമശ്ശേരി, വില്യാപ്പളളി, കടലുണ്ടി, ചങ്ങരോത്ത്, ചോറോട്, കീഴക്കോത്ത്, മടവൂർ. മുനിസിപ്പാലിറ്റികൾ: കൊയിലാണ്ടി, രാമനാട്ടുകര , വടകര , കൊടുവളളി, ഫറോക്ക് , പയ്യോളി .

"കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്നും നാളെയും മെഗാ കൊവിഡ് പരിശോധന ക്യാമ്പുകൾ നടത്തും. ടി.പി.ആർ കുറച്ചാൽ മാത്രമെ കാറ്റഗറി തിരിച്ചുള്ള കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനോ ഇളവു വരുത്താനോ കഴിയുകയുള്ളൂ''-

മന്ത്രി എ.കെ. ശശീന്ദ്രൻ

" ഓരോ ദിവസവും 10, 000 വീതം ആർ.ടി.പി.സി.ആർ പരിശോധനയും 20, 000 വീതം ആന്റിജൻ പരിശോധനയും നടത്താനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. മൊബൈൽ പരിശോധന യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്."...

ഡോ.വി.ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ

 മെഗാ ക്യാമ്പ് നടക്കുന്ന സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ-ജെ.ഡി.റ്റി കോംപ്ലക്‌സ്, പുതിയറ എസ്.കെ.ഹാൾ, ടാഗോർ ഹാൾ, സമുദ്ര ഓഡിറ്റോറിയം,.എലത്തൂർ, ചെറുവണ്ണൂർ, നല്ലളം, ബേപ്പൂർ, രാമനാട്ടുകര, ഫറോക്ക്, കൊയിലാണ്ടി ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുക.

ഇന്നലെ 2022

കോഴിക്കോട് : നേരിയ ഇടവേളയ്ക്കുശേഷം കൊവിഡ‌് രോഗികൾ രണ്ടായിരം കടന്നത് ഭീതി ഉയർത്തുന്നു. ജില്ലയിൽ ഇന്നലെ 2022 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 1984 പേർക്കാണ്‌ രോഗം ബാധിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 13370 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1080 പേർ കൂടി രോഗമുക്തി നേടി. 15.41 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16382 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2979 പേർ ഉൾപ്പടെ 39692 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് 6, കടലുണ്ടി 2, കട്ടിപ്പാറ 1, കൊടിയത്തൂർ 2, കൊടുവള്ളി 1, ഫറോക്ക് 1, മണിയൂർ 1, മാവൂർ 1, നടുവണ്ണൂർ 1, നരിക്കുനി 1, ഒളവണ്ണ 6, പുറമേരി 1, വാണിമേൽ 2, വേളം 6.

 സമ്പർക്കം

കോഴിക്കോട്‌ കോർപ്പറേഷൻ 372, അരിക്കുളം 36, അത്തോളി 29, ആയഞ്ചേരി 6, അഴിയൂർ 11, ബാലുശ്ശേരി 21, ചക്കിട്ടപ്പാറ 16, ചങ്ങരോത്ത് 14, ചാത്തമംഗലം 14, ചെക്ക്യാട് 25, ചേളന്നൂർ 23, ചേമഞ്ചേരി 27, ചെങ്ങോട്ട്കാവ് 16, ചെറുവണ്ണൂർ 2, ചോറോട് 12, എടച്ചേരി 8, ഏറാമല 22, ഫറോക്ക് 24, കടലുണ്ടി 24, കക്കോടി 23, കാക്കൂർ 23, കാരശ്ശേരി 4, കട്ടിപ്പാറ 16, കാവിലുംപാറ 30, കായക്കൊടി 12, കായണ്ണ 11, കീഴരിയൂർ 2, കിഴക്കോത്ത് 33, കോടഞ്ചേരി 22, കൊടിയത്തൂർ 26, കൊടുവള്ളി 12, കൊയിലാണ്ടി 46, കുടരഞ്ഞി 13, കൂരാച്ചുണ്ട് 5, കൂത്താളി 6, കോട്ടൂർ 22, കുന്ദമംഗലം 33, കുന്നുമ്മൽ 21, കുരുവട്ടൂർ 29, കുറ്റ്യാടി 8, മടവൂർ 21, മണിയൂർ 11, മരുതോങ്കര 3, മാവൂർ 17, മേപ്പയ്യൂർ 20, മൂടാടി 24, മുക്കം 12, നാദാപുരം 13, നടുവണ്ണൂർ 33, നൻമണ്ട 16, നരിക്കുനി 56, നരിപ്പറ്റ 35, നൊച്ചാട് 17, ഒളവണ്ണ 87, ഓമശ്ശേരി 35, ഒഞ്ചിയം 13, പനങ്ങാട് 17, പയ്യോളി 32, പേരാമ്പ്ര 22, പെരുമണ്ണ 19, പെരുവയൽ 27, പുറമേരി 6, പുതുപ്പാടി 49, രാമനാട്ടുകര 17, തലക്കുളത്തൂർ 42, താമരശ്ശേരി 12, തിക്കോടി 21, തിരുവള്ളൂർ 16, തിരുവമ്പാടി 18, തൂണേരി 7, തുറയൂർ 9, ഉള്ള്യേരി 13, ഉണ്ണികുളം 27, വടകര 56, വളയം 1, വാണിമേൽ 23, വേളം 8, വില്യാപ്പള്ളി 30.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.