കോഴിക്കോട് : ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയ മുഹമ്മദ് അനസ് വൈ., നോഹ നിർമൽ ടോം, കെ.ടി. ഇർഫാൻ, എം. ശ്രീശങ്കർ എന്നിവരെ കാലിക്കറ്റ് സർവകലാശാല അനുമോദിച്ചു. ക്യാഷ് അവാർഡും നൽകി. സർവകലാശാല സെനറ്റ് ഹൗസിൽ നടന്ന സമ്മേളനം കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസിലർ ഡോ. എം. നാസർ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സികുട്ടൻ, പി.ടി. ഉഷ, രജിസ്ട്രാർ ഇ.കെ. സതീഷ് തുടങ്ങിയവർ സംസാരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ടോം. കെ. തോമസ്, കെ.കെ.ഹനീഫ, റഷീദ് അഹമ്മദ് എന്നിവർ സംസാരിച്ചു. കായിക വിഭാഗം ഡയറക്ടർ സക്കീർ ഹുസൈൻ ഒളിമ്പ്യൻമാരെ പരിചയപ്പെടുത്തി. ഡെപ്യൂട്ടി ഡയറക്ടർ എം.ആർ. ദിനു നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |