കോഴിക്കോട്: എം.പി.വീരേന്ദ്രകുമാറിന്റെ 85 -ാം ജന്മദിനത്തോടനുബന്ധിച്ചു ‘വീരേന്ദ്രം’ ദൃശ്യാവിഷ്കാര ഗാന സ്മരണാഞ്ജലി ഒരുങ്ങി. റോട്ടറി ക്ലബ് കാലിക്കറ്റ് സൈബർ സിറ്റിയും വോയ്സ് ഓഫ് കാലിക്കറ്റും സംയുക്തമായി ഒരുക്കിയതാണിത്.
നാളെ ഉഷ വീരേന്ദ്രകുമാർ സ്മരണാഞ്ജലിയുടെ പ്രകാശനം നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി.കെ. ഗോപിയാണ് ഗാനരചന. ഹരികുമാർ ഹരേറാം സംഗീതം പകർന്ന ഗാനം പി.കെ. സുനിൽകുമാറാണ് ആലപിച്ചത്.
വാർത്താസമ്മേളനത്തിൽ ഡോ.രാജേഷ് സുഭാഷ്, പി.കെ സുനിൽകുമാർ, സന്നാഫ് പാലക്കണ്ടി, കെ.നിതിൻ ബാബു, ടി.അബ്ദുസലാം, ഹരികുമാർ ഹരേറാം എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |