കോഴിക്കോട്: ബേപ്പൂർ മേഖലയിലെ കോർപ്പറേഷൻ കൗൺസിലർമാരും ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് ആവിഷ്കരിച്ച 'മധുരം മാതൃത്വം' പദ്ധതിയ്ക്ക് തുടക്കമായി. ഈ പദ്ധതി 'നമ്മൾ ബേപ്പൂർ' ഏറ്റെടുക്കുകയാണെന്ന് ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ നൽകാൻ ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച 'മാതൃകവചം" പ്രകാരം കുത്തിവെപ്പിനെത്തുന്ന ഗർഭിണികളിൽ നിന്നു അർഹരായവരെ കണ്ടെത്തി അവർക്ക് പ്രത്യേക കിറ്റ് നൽകുന്ന പദ്ധതിയാണ് 'മധുരം മാതൃത്വം". ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷന് എത്തുന്നവരിൽ ഗർഭാവസ്ഥ ആറു മാസം പിന്നിട്ട, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് കിറ്റിന് പരിഗണിക്കുക. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയ ഉദ്ഘാടനച്ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ്, ഡോ.ജയശ്രീ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |