രാമനാട്ടുകര: പ്ലസ്വൺ പ്രവേശനം വൈകുന്നത് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവുന്നു. സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാൽ പലതരം ആനുകൂല്യങ്ങളാണ് ഇവർക്ക് നഷ്ടമാവുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്ന് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഉപകരണങ്ങൾ, ധനസഹായം തുടങ്ങിയവ നൽകുന്നുണ്ട്. എന്നാൽ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കണമെങ്കിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുളള സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2020-21 വർഷം പത്താം ക്ലാസ് പാസായ കുട്ടികളുടെ പ്ലസ്വൺ പ്രവേശനം ഇതുവരെയും നടന്നിട്ടില്ല. അതിനാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനും കഴിയുന്നില്ല. മിക്ക തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അപേക്ഷ സ്വീകരിക്കുന്ന സമയം വരും ദിവസങ്ങളിൽ കഴിയും. പ്ലസ്വൺ പ്രവേശനം പൂർത്തിയാകും വരെ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാനുളള തീയതി തദ്ദേശ ഭരണ സ്ഥാപനങ്ങൾ നീട്ടി നൽകണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |