കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ഭരണഘടനാവിരുദ്ധ നീക്കങ്ങളിൽ പ്രതിഷേധിച്ച് സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ മുതലക്കുളത്തെ ബി. എസ്. എൻ.എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാനവ്യാപകമായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമരം കെ. പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
സഹകരണ വകുപ്പിന് പ്രത്യേക മന്ത്രാലയം സൃഷ്ടിച്ചതിലൂടെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശത്തിനു മേൽ കൈയേറ്റം നടത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയിൽ സംസ്ഥാനങ്ങളുടെ ലിസ്റ്റിലും ഷെഡ്യൂളിലും ഉൾപ്പെടുന്ന ഒരു മേഖലയെ രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി ഹൈജാക്ക് ചെയ്യുന്നത് ന്യായീകരിക്കാനാവില്ല.
ജില്ലാ ചെയർമാൻ അഡ്വ.ഐ. മൂസ അദ്ധ്യക്ഷത വഹിച്ചു, കെ.രാമചന്ദ്രൻ, പി.എം.അബ്ദുറഹ്മാൻ, ടി.കെ. രാജേന്ദ്രൻ, കെ.സി.ബാലകൃഷ്ണൻ, ശശിധരൻ കരിമ്പനപ്പാലം, ബാബു ഒഞ്ചിയം, കളത്തിൽ പീതാംബരൻ, മധു, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, കിഷോർ കക്കോടി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |