ഉള്ളിയേരി:പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച വനംമന്ത്രി ഏ.കെ ശശീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബാലുശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രിയുടെ കോലം കത്തിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം.വരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. കെ.സുരേഷ്, ഷമീർ നളന്ദ, അഭിജിത്ത് ഉണ്ണികുളം, നാസ് മാമ്പൊയിൽ, ബഗീഷ് ലാൽ, സുവീൻ വി.പി, വിഷ്ണു തണ്ടൊരാ, അഭിന കുന്നോത്ത്, സഭിജിത്ത് കണയങ്കോട്, രാഹുൽ കോതേരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |