SignIn
Kerala Kaumudi Online
Friday, 19 April 2024 6.17 PM IST

കൊവിഡ് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നിഷേധിച്ചതിൽ പ്രതിഷേധം

img20210725
കൊ വിഡ് ട്രീറ്റ് മൻറ് സെൻ്ററിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ ധർണ കെ.സി.അബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: നഗരസഭയിലെ തൂങ്ങുംപുറത്ത് കെ.എം.സി.ടി മെഡിക്കൽ കോളേജിന്റെ കൊവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നിഷേധിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ സെൻ്ററിനു മുന്നിൽ ധർണ നടത്തി. കൂട്ടിരിക്കുന്നവർക്ക് പുറത്തു പോയി ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആവശ്യമായ ഭക്ഷണം സെൻ്ററിൽ നിന്ന് നൽകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഭക്ഷണം കിട്ടാൻ നാലു കിലോ മീറ്റർ യാത്ര ചെയ്യണം.നഗരസഭ മുൻകൈയെടുത്ത് ഭക്ഷണം നൽകാൻ സംവിധാനമുണ്ടാക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. രോഗികൾക്ക് ഗുണമേന്മയില്ലാത്ത ഭക്ഷണമാണ് നൽകുന്നതെന്ന ആക്ഷേപവുമുണ്ട്. കെ.പി.സി.സി വക്താവ് കെ.സി അബു ധർണ ഉദ്ഘാടനം ചെയ്തു. വേണു കല്ലുരുട്ടി അദ്ധ്യക്ഷത വഹിച്ചു. എം മധു, ദാവൂദ് മുത്താലം, ഗഫൂർ കല്ലുരുട്ടി,അബ്ദുൽ ഗഫൂർ, രാജൻ എടോനി,റുബീന, എം.കെ യാസർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.