SignIn
Kerala Kaumudi Online
Thursday, 18 April 2024 1.55 PM IST

കുതിപ്പിന് ആക്കം കൂട്ടാൻ ഗോകുലം തീവ്രപരിശീലനത്തിൽ

kkk
ഗോകുലം കേരള എഫ്.സി പരിശീലന ക്യാമ്പിന് കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചപ്പോൾ

കോഴിക്കോട്: ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി പുതിയ ഫുട്ബാൾ സീസണിനുള്ള മുന്നൊരുക്കമായി കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് തുടക്കമിട്ടു. നിലവിലുള്ള ഡ്യൂറൻഡ് കപ്പ് ജേതാക്കൾ കൂടിയാണ് ഗോകുലം ടീം ഇത്തവണ എ.എഫ്.സി കപ്പിലും കളിക്കുന്നുണ്ട്. ഇറ്റാലിയൻ പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അനീസെയുടെ നേതൃത്വത്തിലാണ് പരിശീലന ക്യാമ്പ്.

ഗോകുലം പ്രീ സീസൺ പരിശീലന ക്യാമ്പിൽ 26 കളിക്കാരുണ്ട്. ഐ ലീഗ് നേടിയ ടീമിൽ നിന്നു 13 കളിക്കാരാണ് ഈ വർഷം ഗോകുലത്തിനൊപ്പം തുടരുന്നത്. ഇവരെ കൂടാതെ എട്ട് പുതിയ കളിക്കാരും റിസർവ് ടീമിൽ നിന്നുള്ള കളിക്കാരുമുണ്ട് പരിശീലനത്തിന്.

നാലു വിദേശതാരങ്ങളും വൈകാതെ ക്യാമ്പിലെത്തും. സെപ്തംബർ പകുതിയോടെയായിരിക്കും ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ്. ഐ ലീഗ് ഡിസംബർ അവസാനത്തോടെയായിരിക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബാൾ ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. രണ്ടു ടൂർണമെന്റും കൊൽക്കത്തയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.