കോഴിക്കോട് : റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 232 കോടി രൂപ ചെലവിൽ നവീകരിക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ വിവിധ സ്ഥലങ്ങൾ ലിന്റോ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം സന്ദർശിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ മൂന്നു റീച്ചുകളിലായാണ് പ്രവൃത്തി നടക്കുന്നത്.
തിരുവമ്പാടി മണ്ഡലത്തിൽ വരുന്ന ഓമശ്ശേരി മുതൽ എരഞ്ഞിമാവ് വരെയുള്ള പ്രവൃത്തി ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് സന്ദർശനം. സ്ഥലം ലഭ്യമായ ഇടങ്ങളിൽ 15 മീറ്റർ വീതിയിൽ പ്രവൃത്തി നടക്കും. റോഡ് സേഫ്റ്റി സംവിധാനങ്ങൾ, സിഗ്നൽ ലൈറ്റുകൾ, മീഡിയൻ, ഫുട്പാത്ത് എന്നിവ സ്ഥാപിക്കും. അപകടങ്ങൾ പതിവായ കാപ്പുമല വളവ്, മുത്തേരി വളവ് എന്നിവിടങ്ങളിലെ വളവ് നിവർത്തുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി ലഭിക്കുന്നതിനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്.
മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, നിർമാണ കമ്പനി പ്രതിനിധികൾ, പ്രൊജക്ട് മാനേജർ എന്നിവരും എം.എൽ.എയ്ക്ക് ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |