SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.52 AM IST

ഷാജൻ പുരസ്കാരം ആയിഷ സമീഹയ്ക്ക്

genaral
ആയിഷ സമീഹ

ഫറോക്ക്:​ ചെറുവണ്ണൂർ ശങ്കർ സ്റ്റുഡിയോ ഉടമ പള്ളത്തിൽ ഷാജന്റെ സ്മരണ​യ്ക്കായുള്ള ​​​ ഷാജൻ സൗഹൃദവേദിയുടെ രണ്ടാമത് പുരസ്കാ​രം ​​ പരിമിതികളെ പ്രതിഭയാൽ അതിജീവിച്ച ആയിഷ സമീഹ​ അർഹയായി. 10,001 രൂപയും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്കാരം .

ജന്മനാ കാഴ്ചയുടെ ലോകം അന്യമാണെങ്കിലും അകക്കാഴ്ചയുടെ ഉൾക്കരുത്തിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച് മുന്നേറു​കയാണ് കൊളത്തറ വികലാംഗ വിദ്യാലയത്തിലെ എഴാം ക്ലാസ് വിദ്യാർത്ഥി​നിയായ ആയിഷ സമീഹ. ജില്ലാ സ്കൂൾ കലോത്സവത്തിൽ സാധാരാണ കുട്ടികളോടൊപ്പം മത്സരിച്ച് മാപ്പിളപ്പാട്ട്, ലളിതഗാനം, അറബിഗാനം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കാറുള്ള എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നിലനിറുത്തിപ്പോരുന്നു.

മലയാളത്തിലെ ഒട്ടുമിക്ക ടെലിവിഷൻ ചാനലുകളിലും വിവിധ പരിപാടികളിൽ പങ്കെടുത്ത് ജനശ്രദ്ധ നേടിയിട്ടുണ്ട്. ഗൾഫിലെ രണ്ട് റേഡിയോകളിൽ അതിഥിയായി പങ്കെടുത്തിരുന്നു.

എഴുത്തിലും കീബോർഡിലും തത്പരയായ ആയിഷ വൈദ്യരങ്ങാടി സ്വദേശിയാണ്. 17ന് ഷാജന്റെ രണ്ടാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് ചെറുവണ്ണൂരിൽ ഒരുക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.