SignIn
Kerala Kaumudi Online
Friday, 29 March 2024 4.45 AM IST

ആപ്പിലുണ്ട് സ്ക്രാച്ച് കാർഡ് വേണ്ട, 'ആപ്പിലാകും'

cyber

തട്ടിപ്പ് സമ്മാന തുകയുടെ പേരിൽ

കോഴിക്കോട്: ഓൺലെെൻ തട്ടിപ്പുകാരെ കുടുക്കാൻ സൈബർസെൽ പലതരം വലകൾ വിരിക്കുമ്പോഴും കണ്ണികൾ പൊട്ടിച്ച് പുതിയ വിരുതൻമാർ. സാധാരണ കാണുന്ന ഒ.ടി.പി, സി.വി.വി തട്ടിപ്പുകളിൽ നിന്ന് മാറി ന്യൂജൻ തട്ടിപ്പുകളുമായാണ് ഓൺലെെൻ കളളൻമാർ ഇറങ്ങിയിരിക്കുന്നത്. പണമിടപാടിന് ഏറെ പ്രചാരം കിട്ടിയ ഫോൺ പേ, ഗൂഗിൾ പേ ആപ്പിലൂടെയാണ് പുതിയ വ്യാജന്റെ നുഴഞ്ഞുകയറ്റം. ഫോൺ പേ ഉപയോഗിക്കുന്നതിനിടെ തട്ടിപ്പിനിരയായ ആശുപത്രി ജീവനക്കാരൻ കഴിഞ്ഞ ദിവസം പരാതി നൽകിയതോടെയാണ് തട്ടിപ്പിന്റെ പുത്തൻമുഖം പൊലീസ് പോലും അറിയുന്നത്. പണം അയയ്ക്കുന്നവർക്ക് സ്ക്രാച്ച് കാർഡിലൂടെ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് സന്ദേശം അയച്ചാണ് തട്ടിപ്പ്. തുക ലഭിക്കാൻ സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയും ലിങ്കുകൾ ഒറിജിനലിന് സമാനമായ ഫോൺ പേ, ഗൂഗിൾ പേ വെബ്‌സൈറ്രുകളിലേക്ക് എത്തുകയും ചെയ്യും. 'സെൻഡ് പ്രെെസ് മണി ടു യുവർ ബാങ്ക് ഓപ്ഷൻ " തിരഞ്ഞെടുക്കാനും സമ്മാനത്തുക ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുമെന്നും അറിയിക്കും. തുടർന്നുള്ള ഓപ്ഷനുകളിൽ പ്രവേശിക്കുന്നതോടെ പണം സ്വന്തം അക്കൗണ്ടിൽ എത്തുന്നതിന് പകരം നിലവിൽ ഉണ്ടായിരുന്ന തുക കളളൻ കൊണ്ടുപോയിരിക്കും.

എനിഡസ്ക് , ക്യുക്ക് സപ്പോർട്ട് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഫോൺ സ്ക്രീൻ ഷെയർ ചെയ്യപ്പെടുന്ന തട്ടിപ്പുകളും വ്യാപകമാണ്. ഓൺലെെൻ ഷോപ്പിംഗ് സെെറ്റുകൾ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം, കൊവിഡ് ധനസഹായമായി വായ്പ തുടങ്ങി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന തട്ടിപ്പുകൾ വേറെയുമുണ്ട്.

 പരാതികൾ കൂടുന്നു

സൈബർ തട്ടിപ്പ് പരാതികൾ നാൾക്കുനാൾ ഉയരുകയാണ്. കഴിഞ്ഞ മാസം മാത്രം 67 പരാതികളാണ് ജില്ലയിലെ സെെബർ സെല്ലിന് ലഭിച്ചത്. പരാതിക്കാരിൽ 90 ശതമാനവും സ്വന്തം വീഴ്ച മൂലമാണ് തട്ടിപ്പിന് ഇരയാകുന്നതെന്നാണ് സെെബർ സെൽ കണ്ടെത്തിയിരിക്കുന്നത്. നാണക്കേട് ഭയന്ന് പരാതി നൽകാൻ മടിക്കുന്നവരുമുണ്ട്.

 ചതിക്കുഴികൾ തുറന്നുകാട്ടാൻ സെെബർ സെൽ

സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ തുറന്നുകാട്ടാൻ സെെബർ സെൽ തയ്യാറായി കഴിഞ്ഞു. ഇടപാടുകാരുടെ അറിവില്ലായ്മയും അശ്രദ്ധയും ചൂഷണം ചെയ്യുന്ന സൈബർ കള്ളൻമാരെ നേരിടാനുളള ബോധവത്ക്കരണമാണ് ആദ്യഘട്ടം.

 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.ഫോണിൽ വരുന്ന അനാവശ്യ ലിങ്കുകൾ വഴി വിവരങ്ങൾ കൈമാറരുത്.

2.എനിഡസ്ക് പോലുള്ള ആപ്ലിക്കേഷനുകൾ മൊബെെലിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

3. ഫോൺ പേ,ഗൂഗിൾ പേ വഴി പണം അയക്കാനും ബാലൻസ് ചെക്ക് ചെയ്യാനും മാത്രം പിൻ നമ്പർ ടെെപ്പ് ചെയ്യുക

4. ഓൺലെെൻഇടപാടുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

''ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ ഒ.ടി.പി, സി.വി.വി പോലുള്ള അതീവ സെക്യൂരിറ്റി കോഡുകൾ പോലും തട്ടിപ്പുകാർ കൈവശമാക്കുന്നത് നമ്മുടെ അറിവില്ലായ്മയും അശ്രദ്ധയും കൊണ്ടാണ്. ഒന്ന് ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതാണ് ഇത്തരം തട്ടിപ്പുകൾ''-

വിനോദ് കുമാർ-സെെബർ സെൽ എസ്.ഐ, കോഴിക്കോട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.