SignIn
Kerala Kaumudi Online
Thursday, 25 April 2024 9.21 AM IST

ചരക്ക് നീക്കം ബേപ്പൂരിൽ നിന്ന് മാറ്റാൻ തീരുമാനമില്ലെന്ന് മന്ത്രി

beypore

കോഴിക്കോട്: ലക്ഷദ്വീപിൽ നിന്നുള്ള ചരക്ക് നീക്കം ബേപ്പൂരിൽ നിന്ന് മംഗലാപുരത്തേക്ക് മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സൊനൊവാൾ. അടുത്തിടെ ലക്ഷദ്വീപിലുണ്ടായിരുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബേപ്പൂരിൽ നിന്നുള്ള ചരക്ക് ഗതാഗതം മംഗലാപുരത്തേക്ക് മാറ്റാൻ നീക്കമുണ്ടെന്ന അനൗദ്യോഗിക വിവരമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എം.കെ രാഘവൻ എം.പി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകിയതാണ് മന്ത്രി.കേന്ദ്ര സർക്കാരിന് മുന്നിൽ ബേപ്പൂർ പോർട്ടിലെ കാപിറ്റൽ ഡ്രഡ്ജിംഗ്, കോസ്റ്റൽ ബെർത്ത് വികസനം, അടിസ്ഥാന സൗകര്യ വികസനം, ഉൾപ്പെടെയുള്ള വികസന പദ്ധതികൾ പരിഗണനയിൽ ഉണ്ടെന്നും തുറമുഖമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾക്ക് കീഴിലെ മൈനർ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി കേന്ദ്രസർക്കാർ പദ്ധതിയായ സാഗർമാലയിൽ നിന്ന് സാമ്പത്തിക സഹായം നൽകാറുണ്ടെന്നും മന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.