SignIn
Kerala Kaumudi Online
Saturday, 20 April 2024 3.08 AM IST

ഉപരിപഠനത്തിന് കൈത്താങ്ങാകാൻ എം.എൽ.എയുടെ ഓൺലൈൻ മീറ്റ്

mla

വടകര: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിലെ വിജയികൾക്ക് സ്വന്തം അഭിരുചിക്കനുസരിച്ചുള്ള ഉപരിപഠന സാദ്ധ്യതകളെ പരിചയപ്പെടുത്തുന്ന ഓൺലൈൻ മീറ്റുമായി കെ.കെ രമ എംഎൽ.എ.

ആഗസ്റ്റ് 9 മുതൽ 17 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന 'ആപ്റ്റി ഫെസ്റ്റ് ' ഓൺലൈൻ മീറ്റിൽ ദേശീയ - അന്തർ ദേശീയ തലത്തിലെ കരിയർ വിദഗ്ദർ പങ്കെടുക്കും. ഫെസ്റ്റിന്റെ ഉദ്ഘാടനം 9 ന് രാവിലെ 10.30ന് ഗോപിനാഥ് മുതുകാട് നിർവഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു മുഖ്യപ്രഭാഷണം നടത്തും. വടകര ഡി.ഇ.ഒ സി.കെ വാസു, കെ.കെ രമ എം.എൽ.എ എന്നിവർ പങ്കെടുക്കും.

ഉപരിപഠന സാധ്യതകൾ, വിവിധ കോഴ്സുകൾ, ഇവയുടെ സാധ്യതകൾ എന്നിവയെ കുറിച്ച് വിദ്യാഭ്യാസ വിദഗ്ദദർ മാർഗനിർദേശം നൽകും. വടകര മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കെടുക്കാം. https://aptifest.kkrema.com/ എന്ന ലിങ്ക് വഴിയോ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് ഓൺലൈൻ മീറ്റിൽ പങ്കെടുക്കാനുള്ള ലിങ്ക് വാട്ട്സ് ആപ്പ് വഴി അയക്കും. ഫോൺ: 9526662282, 89439 98979, 0496 2512020.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.