കോഴിക്കോട്: രാമായണ മാസാചരണത്തിന്റെ ഭാഗമായി തപസ്യ കലാസാഹിത്യവേദി ഒരുക്കുന്ന 'രാമായണ ലാവണ്യം" സെമിനാർ പരമ്പരയ്ക്ക് ഇന്ന് തുടക്കം. വെെകിട്ട് 7 ന് 'എഴുത്തച്ഛനും കേരളീയ നവോത്ഥാനവും' എന്ന വിഷയത്തിലുള്ള സെമിനാർ ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
തപസ്യയുടെ ഫേസ് ബുക്ക് പേജിലും യൂ ട്യൂബ് ചാനലിലും പരിപാടി കാണാനാവുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ' എഴുത്തച്ഛൻ പ്രഭാവം മലയാള സാഹിത്യത്തിൽ" എന്ന വിഷയത്തിലുള്ള സെമിനാർ 14 ന് വൈകിട്ട് ന് നോവലിസ്റ്റ് സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശ്രീകുമാരൻ തമ്പി, പ്രൊഫസർ എ.എം ഉണ്ണികൃഷ്ണൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കാവാലം ശ്രീകുമാർ, കല്ലറ അജയൻ, കെ. കവിത എന്നിവർ പ്രഭാഷണം നടത്തും. 16ന് വെെകിട്ട് 7 ന് 'രാമായണത്തിലെ രാഷ്ട്രസങ്കല്പം" സെമിനാറിന്റെ ഉദ്ഘാടനം നിരൂപകൻ ആഷാ മേനോൻ നിർവഹിക്കും.
വാർത്താസമ്മേളനത്തിൽ തപസ്യ സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ, സി.സി സുരേഷ്, തപസ്യ ജില്ലാ ജനറൽ സെക്രട്ടറി അനിൽ പൂനൂർ, ഗോപി കൂടല്ലൂർ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |