SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.59 PM IST

പൽപ്പു ഫൗണ്ടേഷൻ തുണച്ചു; ഇനി പഠനം മുടങ്ങില്ല

1
നിഷാന്ത് സാഗറിനും നിഹാരിക സാഗറിനും ഫോൺ കെെമാറുന്നു

കോഴിക്കോട്: നിഷാന്ത് സാഗർ - നിഹാരിക സാഗർ സഹോദരങ്ങൾക്ക് ഒടുവിൽ ഓൺലൈൻ ക്ലാസിലേക്ക് വഴി തുറന്നുകിട്ടി. ഡോ.പൽപ്പു ഫൗണ്ടേഷന്റെ വകയായി ഇരുവർക്കും പുത്തൻ സ്‌മാർട്ട് ഫോൺ കൈയിലെത്തി. കഴി‌ഞ്ഞ ഒന്നര വർഷത്തോളമായി പഠനം മുടങ്ങിയതിന്റെ സങ്കടത്തിലായിരുന്നു മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഈ കുട്ടികൾ. പേരാമ്പ്രയിലെ പ്ലസ് ടു അദ്ധ്യാപകൻ പി.വി.പ്രജോഷ് മുൻകൈയെടുത്ത് ഡോ. പൽപ്പു ഫൗണ്ടേഷൻ നിന്നു ‌സ്‌മാർട്ട്‌ ഫോൺ എത്തിച്ചപ്പോൾ നിഷാന്തിനും നിഹാരികയ്ക്കും അടക്കാനാവാത്ത സന്തോഷം.

മത്സ്യത്തൊഴിലാളിയായ പുതിയങ്ങാടിയിലെ സഖിലാലിന്റെയും നിഷിതയുടെയും മക്കളാണ് നിഷാന്തും നിഹാരികയും. ഡോ.പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു നേരിട്ട് വീട്ടിലെത്തി സ്‌മാർട്ട് ഫോണുകൾ കൈമാറുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.