കുന്ദമംഗലം: 'വ്യാപാരം തൊഴിലാണ്, അവകാശമാണ്, നാടിന്റെ നിലനില്പാണ്' എന്ന മുദ്രാവാക്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വ്യാപാര ദിനം വിജയദിനമായി ആഘോഷിച്ചു.
അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികൾ നടത്തിയ സമരം വിജയം കണ്ടതിൽ അഹ്ലാദം പ്രകടിപ്പിച്ചായിരുന്നു ഇത്തവണ വ്യാപാരദിനം വിജയദിനമായി മാറ്റിയത്. കെ വി വി ഇ എസ് യൂണിറ്റ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് മുസ്തഫ കുന്ദമംഗലത്ത് പതാക ഉയർത്തി. എ അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കാരന്തൂരിൽ ജില്ലാ സെക്രട്ടറി പി കെ ബാപ്പു ഹാജി പതാക ഉയർത്തി. സി കെ ഉസ്മാൻ, പി പി അഷ്റഫ്, പി രവി, കെ അശോകൻ, കെ സുന്ദരൻ, എം വിശ്വനാഥൻ നായർ, ടി സജീന്ദ്രൻ, കെ.പി അബ്ദുൽ നാസർ, എൻ വിനോദ് കുമാർ, എൻ .വി അഷ്റഫ്, കെ.കെ മഹിത എന്നിവർ പ്രസംഗിച്ചു.
കൊവിഡ് ചികിത്സയ്ക്ക് വിധേയരായ യൂണിറ്റിലെ വ്യാപാരികൾക്ക് ചടങ്ങിൽ സാമ്പത്തികസഹായം വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |