കോഴിക്കോട്: ടോക്യോ ഒളിമ്പിക്സിലെ മെഡൽ ജേതാക്കളായ ഇന്ത്യൻ താരങ്ങൾക്ക് ആദരമായി പത്രവാർത്തകളും പടങ്ങളും ചേർത്ത് ബുക്ക്ലെറ്റ് പുറത്തിറക്കി. മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ എം.സി വസിഷ്ഠ് തയ്യാറാക്കിയ 'ഹീറോസ് ഒഫ് ടോക്യോ" ബുക്ക്ലെറ്റിൽ മെഡൽ ജേതാക്കളെ കുറിച്ച് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, ആസാമി, മറാത്തി, ഗുജറാത്തി, പഞ്ചാബി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ പതിനൊന്ന് ഭാഷകളിൽ വന്ന പത്ര റിപ്പോർട്ടുകളും പടങ്ങളുമുണ്ട്. ഒളിമ്പിക്സ് ചരിത്രത്തിൽ ഇതുവരെ കൈവിരിക്കാനാവാത്ത നേട്ടമാണ് ഇത്തവണ ഇന്ത്യയുടേത്. ഒരു സ്വർണ മെഡലും രണ്ട് വെള്ളിമെഡലുകളും നാലു വെങ്കല മെഡലുകളുമായി ആകെ ഏഴു മെഡലുൾ സ്വന്തമാക്കാൻ കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |