കോഴിക്കോട് : നിയന്ത്രണങ്ങൾ അയഞ്ഞതോടെ ജില്ലയിൽ കൊവിഡ് വ്യാപനം വീണ്ടും ഉയരുന്നു. 2368 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 19.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കത്തിലൂടെ 2330 പേർ രോഗ ബാധിതരായി. 31 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 12533 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലായിരുന്ന 2497 പേർ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് 26433 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4193 പേർ ഉൾപ്പടെ 66061 പേർ നിരീക്ഷണത്തിലുണ്ട് . മരണം 1885 ആയി.
ഉറവിടം വ്യക്തമല്ലാത്തവർ
അഴിയൂർ1, ഏറാമല 1, ഫറോക്ക് 3, കടലുണ്ടി 3, കക്കോടി 1, കൊയിലാണ്ടി 1, കൂരാച്ചുണ്ട് 1, കോഴിക്കോട് 3, നാദാപുരം 3,ഒളവണ്ണ 6,പേരാമ്പ്ര 1,പെരുമണ്ണ 2,പെരുവയൽ 1,പുറമേരി 1,തൂണേരി 2,വടകര 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 408, അരിക്കുളം 6, അത്തോളി 24, ആയഞ്ചേരി 15, അഴിയൂർ 20, ബാലുശ്ശേരി 3, ചക്കിട്ടപ്പാറ 24, ചങ്ങരോത്ത് 32, ചാത്തമംഗലം 47, ചെക്ക്യാട് 11, ചേളന്നൂർ 14, ചേമഞ്ചേരി 18, ചെങ്ങോട്ട്കാവ് 23, ചെറുവണ്ണൂർ 21, ചോറോട് 29, എടച്ചേരി 16, ഏറാമല 10, ഫറോക്ക് 47, കടലുണ്ടി 25, കക്കോടി 30, കാക്കൂർ 10, കാരശ്ശേരി 45, കട്ടിപ്പാറ 9, കാവിലുംപാറ 25, കായക്കൊടി 18, കായണ്ണ 8, കീഴരിയൂർ 14, കിഴക്കോത്ത് 12, കോടഞ്ചേരി 27, കൊടിയത്തൂർ 56, കൊടുവള്ളി 22, കൊയിലാണ്ടി 64, കൂടരഞ്ഞി 29, കൂരാച്ചുണ്ട് 6, കൂത്താളി 4, കോട്ടൂർ 22, കുന്ദമംഗലം 29, കുന്നുമ്മൽ 18, കുരുവട്ടൂർ 26, കുറ്റ്യാടി 18, മടവൂർ 28, മണിയൂർ 18, മരുതോങ്കര 35, മാവൂർ 22, മേപ്പയ്യൂർ 12, മൂടാടി 25, മുക്കം 43, നാദാപുരം 23, നടുവണ്ണൂർ 18, നൻമണ്ട 31, നരിക്കുനി 48, നരിപ്പറ്റ 31, നൊച്ചാട് 17, ഒളവണ്ണ 56, ഓമശ്ശേരി 32, ഒഞ്ചിയം 18, പനങ്ങാട് 14, പയ്യോളി 16, പേരാമ്പ്ര 23, പെരുമണ്ണ 48, പെരുവയൽ 26, പുറമേരി 10, പുതുപ്പാടി 31, രാമനാട്ടുകര 16, തലക്കുളത്തൂർ 45, താമരശ്ശേരി 49, തിക്കോടി 9, തിരുവള്ളൂർ 23, തിരുവമ്പാടി 15, തൂണേരി 17, തുറയൂർ 21, ഉള്ള്യേരി 37, ഉണ്ണികുളം 37, വടകര 58, വളയം 16, വാണിമേൽ 13, വേളം 9, വില്യാപ്പള്ളി 55.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |