കുറ്റ്യാടി: പരിസ്ഥിതി വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന 'സേവി"ന്റെ നേതൃത്വത്തിൽ പ്രതീകാത്മക മഴയാത്ര നടത്തി. കുങ്കിച്ചിറ പ്രദക്ഷിണം വച്ചുള്ള യാത്ര കാട്ടിറമ്പിലൂടെ പുൽമൈതാനത്താണ് സമാപിച്ചത്.
വിദ്യാർത്ഥികളെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014 ൽ സേവ് തുടക്കമിട്ടതാണ് മഴയാത്രയ്ക്ക്. കുറ്റ്യാടി ചുരത്തിലെ യാത്രയിൽ നൂറു കണക്കിന് കുട്ടികൾ പങ്കെടുക്കാറുണ്ട്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ, മഴയാത്രയുടെ തുടർച്ച നഷ്ടപ്പെടാതിരിക്കാൻ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുറച്ചു പേർ ചേർന്ന് ഇത്തവണ മഴയാത്ര നടത്തുകയായിരുന്നു.
കുങ്കിച്ചിറയ്ക്ക് സമീപം മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രസിഡന്റ് വിജയൻ കൈനാടത്ത് ഉദ്ഘാടനം നിർവഹിച്ചു. മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |