നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കലാകാരന്മാർക്ക് വറുതിയുടെ നാളുകളിൽ കൈത്താങ്ങുമായി ഭരണസമിതി. വിവിധ മേഖലകളിലായുള്ള നൂറോളം പേർക്ക് ബ്ലോക്ക് പഞ്ചായത്ത് ഓണപ്പുടവയും പച്ചക്കറിയും പലവ്യജ്ഞനവുമടങ്ങിയ കിറ്റ് കൈമാറി.
കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തരംഗ വേളയിൽ വരുമാനം നിലച്ച കലാകാരന്മാർക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. ആ മാതൃക പിന്തുടർന്നാണ് മറ്റു വരുമാനമില്ലാത്ത കലാകാരന്മാരെ ബ്ലോക്ക് പരിഗണിച്ചത്.
'കലാകാരന്മാർക്ക് കരുതൽ" പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. രജീന്ദ്രൻ കപ്പള്ളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ടി. ജിമേഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർമാരായ ഇന്ദിര, ബിന്ദു പുതിയോട്ടിൽ, എ.ഡാനിയ, സി.ടി. അംബുജം, എ. ടി.ഉമേഷ്, നജ്മ യാസർ, കലാകാരന്മാരായ സുധീർ വള്ളിൽ, ' പ്രകാശൻ നെല്ലേരി, പ്രേമൻ ഇല്ലത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |