SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.44 PM IST

വേളം പാടശേഖരങ്ങൾ വിദഗ്ദ്ധ സമിതി സന്ദർശിച്ചു

1
കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വേളം പാടശേഖരങ്ങൾ സന്ദർശിക്കുന്നു

വേളം: പാടശേഖരങ്ങളിൽ അട്ടകളുടെ ശല്യം രൂക്ഷമായതിനാൽ പാവുള്ളാട്ട് താഴെ പാടശേഖരം കൃഷി വകുപ്പ് വിദഗ്ദ്ധ സമിതി സന്ദർശിച്ചു. ജില്ലാ നോഡൽ ഓഫീസർ, എ.പുഷ്പ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ രമ്യ രാജൻ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പാടശേഖര സമിതി അംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ, വൈസ് പ്രസിഡന്റ് കെ.സി.ബാബു, വാർഡ് മെമ്പർ ബീന കോട്ടേമ്മൽ എന്നിവർ സംഘത്തോടപ്പമു ണ്ടായിരുന്നു. ജില്ലയിലെ നെല്ലറയായാണ് വേളത്തെ പാടശേഖരം അറിയപ്പെടുന്നത്. അട്ട ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം ചേരാപുരം വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയം കൃഷി മന്ത്രി, കുറ്റ്യാടി എം.എൽ.എ എന്നിവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. യോഗത്തിൽ കെ.കെ സുനിൽ, വി.പി ശശി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.