കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ 167ാമത് ജയന്തി കൊവിഡ് നിയന്ത്രണങ്ങളോടെ എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ ഇന്ന് ആഘോഷിക്കും. കോഴിക്കോട് താലൂക്ക് യൂണിയനിലെ ജയന്തി ആഘോഷങ്ങൾ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം, നരിക്കുനി ശ്രീനാരായണ മന്ദിരം, ചേളന്നൂർ ശ്രീനാരായണ മന്ദിരം, ഗോവിന്ദപുരം ശ്രീനാരായണ മന്ദിരം എന്നീ നാല് മേഖലകളിലായി നടക്കും.
അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ രാവിലെ 11 മണിക്ക് നടക്കുന്ന ജയന്തി സമ്മേളനം ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും. കെ.പി .സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, കോർപ്പറേഷൻ കൗൺസിലർ സി.കെ.മഹേഷ് എന്നിവർ പ്രസംഗിക്കും. വെസ്റ്റ്ഹിൽ ശ്മശാനത്തിലെ ജീവനക്കാരനും എസ്.എൻ.ഡി.പി ശാഖാ അംഗവുമായ കെ.വി അജിത് കുമാറിനെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയുംആദരിക്കും. യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |