SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.16 AM IST

'യജുർവേദ ഉപാകർമ്മം' ആഘോഷിച്ചു

thali
തളി ബ്രാഹ്മണ സമൂഹ മഠത്തിൽ പൗർണമി ദിവസമായ ഇന്നലെ നടന്ന യജുർവേദ ഉപാകർമ്മം

കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹ മഠത്തിൽ പൗർണമി ദിവസമായ ഇന്നലെ 'യജുർവേദ ഉപാകർമ്മം (ആവണി അവിട്ടം)' ആഘോഷിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മഠത്തിലെ പുരോഹിതന്മാരും വേദ പാഠശാലയിലെ വിദ്യാർത്ഥികളും ഉൾപ്പെടെ 40 പേർ പങ്കെടുത്തു. സമുദായംഗങ്ങൾ അവരവരുടെ ഗൃഹങ്ങളിൽ ഉപാകർമ്മ ചടങ്ങുകളായ കാമമന്യു ജപം, ബ്രഹ്മയജ്ഞം, ദേവ ഋഷി തർപ്പണം, മഹാസങ്കല്പം എന്നിവ നടത്തി. 'പ്രായശ്ചിത്ത സ്നാനത്തിനു ശേഷം'യജ്ഞോപവീത ധാരണം (പൂണൂൽ മാറ്റൽ), കാണ്ഡഋഷി തർപ്പണം, വേദാരംഭം എന്നിവയും നടത്തി. പൂജാഹോമാദി കർമ്മങ്ങൾക്ക് തളി ബ്രാഹ്മണ സമൂഹം മുഖ്യ പുരോഹിതൻ ബ്രഹ്മശ്രീ.

എം.ആർ. വെങ്കിട്ടരാമ വാദ്ധ്യാർ കാർമ്മികത്വം വഹിച്ചു.തളി ബ്രാഹ്മണ സമൂഹം പ്രസിഡന്റ് എ.എസ്.വിവേകാനന്ദൻ, വൈസ് പ്രസിഡന്റ് പി. ധർമ്മരാജൻ, സെക്രട്ടറി എം.ജെ.അനന്തനാരായണൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.