കോഴിക്കോട്: ഗോകുലം കേരള എഫ്.സി പരിചയസമ്പന്നനായ പ്രതിരോധനിരക്കാരൻ പവൻകുമാറുമായി കരാർ ഉറപ്പിച്ചു. ന്യൂഡൽഹി സ്വദേശിയായ ഈ 26കാരൻ ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും തിളങ്ങിയിരുന്നു. കഴിഞ്ഞ വർഷം റിയൽ കാശ്മീരിന് വേണ്ടിയാണ് ഐലീഗിൽ ബൂട്ടണിഞ്ഞത്.
ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അക്കാഡമിയിലൂടെ വളർന്നുവന്ന പവൻ ഇന്ത്യൻ അണ്ടർ 19 ടീമിലും കളിച്ചിട്ടുണ്ട്. പിന്നീട് ഐ ലീഗ് ടീമുകളായ ചർച്ചിൽ ബ്രദേഴ്സ്, സാൽഗോക്കർ
എന്നിവയ്ക്ക് വേണ്ടിയും ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എഫ്.സി പൂനെ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവയ്ക്കു വേണ്ടിയും ജഴ്സിയണിഞ്ഞു.
ഗോകുലത്തിനു വേണ്ടി കളിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പവൻ കുമാർ പറഞ്ഞു. ഗോകുലം എഫ്.സി പ്രസിഡന്റ് വി.സി. പ്രവീൺ പവന് എല്ലാ ആശംസകളും നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |