പുന്നശ്ശേരി: അന്താരാഷ്ട്ര ഫോക്ലോർ ദിനാചരണത്തിന്റെ ഭാഗമായി നാട്ടുപൊലിക നാടൻപാട്ടു സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുന്നശ്ശേരിയിലെ നാട്ടുകലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും വീടുകളിലെത്തി ആദരിച്ചു. ഗാനരചയിതാവും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവുമായ ഗിരീഷ് ആമ്പ്ര ഉദ്ഘാടനം നിർവഹിച്ചു. നാട്ടുപൊലിക നാടൻപാട്ടു സംഘം ഡയറക്ടർ കോട്ടക്കൽ ഭാസ്കരൻ, കോ ഓർഡിനേറ്റർ സുരേന്ദ്രൻ കുട്ടമ്പുർ, സാംസ്കാരിക പ്രവർത്തകൻ ശ്രീനി രാമല്ലൂർ എന്നിവർ കലാകാരന്മാരെ ആദരിച്ചു. കോൽക്കളി, ഓട്ടൻ തുള്ളൽ ആചാര്യന്മാരായ ആർ.എൻ പീറ്റക്കണ്ടി, പ്രഭാകരൻ പുന്നശ്ശേരി, സാംസ്കാരിക പ്രവർത്തകൻ കളരിക്കൽ രാഘവൻ, നാടകപ്രവർത്തകരായ പൂമംഗലത്തു അബ്ദുറഹ്മാൻ, അഡ്വ. ടി.കെ. ഉമ്മർ, കവികളായ ടി.കെ ഹസ്സൻ, വി.കെ ഗോപാലൻ, ലോഹിതാക്ഷൻ പുന്നശ്ശേരി, കോൽക്കളി കലാകാരന്മാരായ കമ്ലേരി രാഘവൻ. പാറോൽ തനിയൻ, വടക്കില്ലത്തു ദാമോദരൻ, കവിയും ഗാനരചയിതാവുമായ സുധാകരൻ കുട്ടമ്പൂർ, ഗായകൻ ബാലകൃഷ്ണൻ കൊട്ടാടിക്കണ്ടി, നാട്ടിപ്പാട്ടുകാരി കണ്ണിപൊയിൽ ദേവകി, തെയ്യം വാദ്യ കലാകാരൻ ചാത്തങ്ങാരി മീത്തൽ ഗോപാലൻ എന്നിവരെയാണ് ആദരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |