SignIn
Kerala Kaumudi Online
Friday, 19 April 2024 5.19 AM IST

കാട്ടാന ശല്യം ഒഴിവാക്കാൻ ഫെൻസിംഗ് വ്യാപിപ്പിക്കും

thiru

മുക്കം: തിരുവമ്പാടി മേഖലയിൽ കാട്ടാന ശല്യം ഒഴിവാക്കാൻ കൂടുതൽ പ്രദേശങ്ങളിൽ ഫെൻസിംഗ് നടത്താനും ഫെൻസിംഗ് ഉള്ള സ്ഥലങ്ങളിൽ റിപ്പയർ നടത്താനും തീരുമാനം. തിരുവമ്പാടി മണ്ഡലത്തിലെ വന്യജീവി ആക്രമണം,​ കൃഷി നാശം വനാതിർത്തി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ലിന്റോ ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന തദ്ദേശ ഭരണ സ്ഥാപന അദ്ധ്യക്ഷൻമാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. തർക്കമില്ലാത്ത സ്ഥലങ്ങളിൽ ജണ്ട കെട്ടാനും തർക്കമുള്ളിടത്ത് സംയുക്ത പരിശോധന നടത്തി ജണ്ട കെട്ടാനും തീരുമാനിച്ചു. കാട്ടുപന്നി ശല്യം ഒഴിവാക്കാൻ കുറേക്കുടി ഉദാര സമീപനം സ്വീകരിക്കും. അപേക്ഷിച്ചവർക്ക് അർഹത പരിശോധിച്ച് തോക്ക് ലൈസൻസിന് ശുപാർശ ചെയ്യും. യോഗത്തിൽ മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദ്നി ,പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ്, മേഴ്സി പുളിക്കാട്ട്, വി.പി.സ്മിത, ജില്ല ഫോറസ്റ്റ് ഓഫീസർ എം .കെ. രാജീവ് കുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.