SignIn
Kerala Kaumudi Online
Thursday, 25 April 2024 4.44 AM IST

'ഉത്സവ് " ഓൺലെെൻ ഷോപ്പിംഗ് കുതിപ്പ് വിടാതെ കുടുംബശ്രീ

kgdumbasree

കോഴിക്കോട്: ഓണം കഴിഞ്ഞിട്ടും ഓൺലൈനിൽ കുടുംബശ്രീയുടെ 'ഉത്സവ് ' കുതിച്ചുപായുകയാണ്. സാധനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ടെന്നതുതന്നെ കാര്യം. ബിൽ തുക 1000 രൂപയിൽ കൂടുതലെങ്കിൽ 10 ശതമാനം അധിക കിഴിവുമുണ്ട്.

സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈനായി തുടക്കമിട്ട കുടുംബശ്രീ ബസാറിൽ ഓണം സ്‌പെഷ്യൽ എന്ന നിലയിലാണ് 'ഉത്സവ് "തുറന്നത്. സീസൺ കഴിഞ്ഞെങ്കിലും ഡിമാൻഡ് തുടരവെ വില്പന മുന്നേറുകയാണ്.

കുടുംബശ്രീയുടെ വെബ്‌സൈറ്റിൽ ( kudumbasreebazar.com ) കയറി പണമടച്ച് ഓർഡർ ചെയ്യുകയേ വേണ്ടൂ. 'ഉത്സവ് "പാഴ്‌സൽ പോസ്റ്റ് ഓഫീസ് മുഖേന വീട്ടിലെത്തിയിരിക്കും. തപാൽ വകുപ്പ് ഡെലിവറി ചാർജില്ലാതെ ഇവ എത്തിച്ചു നൽകുകയാണ്.

കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന പായസം മിക്‌സും ചിപ്‌സും ശർക്കര വരട്ടിയും അച്ചാറും ഉൾപ്പെടെ ആയിരത്തിലധികം വിഭവങ്ങളുണ്ട് ഓൺലൈൻ കലവറയിൽ. ഏതു ജില്ലയിലെ ഉത്പന്നങ്ങൾ വേണമെങ്കിലും ഓർഡർ ചെയ്യാം. രാജ്യത്ത് എവിടെയും ഡെലിവറി ചാർജില്ലാതെ ലഭ്യമാക്കുന്ന ഈ ഷോപ്പിംഗ് 31 വരെയുണ്ടാവും. എല്ലാ വീട്ടിലും കുടുംബശ്രീയുടെ ഒരു ഉത്പന്നം എന്ന സന്ദേശമുയർത്തിയാണ് വില്പന. ജില്ലയിൽ എണ്ണായിരത്തോളം പേരെയെങ്കിലും ഈ ഓൺലൈൻ ശൃംഖലയിൽ കണ്ണികളാക്കുക എന്ന ലക്ഷ്യവുമുണ്ട്.

കുടുംബശ്രീ ബസാറിന് ആരംഭം കുറിച്ചത് 2019-ലായിരുന്നു. കഴിഞ്ഞ 19 നാണ് ഓണവിപണിയായി 'ഉത്സവ് " തുടങ്ങിയത്.

ഓണച്ചന്തകളിലൂടെ

അരക്കോടി

കൊവിഡ് വ്യാപനം വരുത്തിവെച്ച അനിശ്ചിതത്വത്തിൽ തളർച്ച നേരിട്ട കുടുംബശ്രീ പ്രസ്ഥാനത്തിന് ഏറെ ആശ്വാസം പകരുന്നതായി ഇത്തവണത്തെ ഓണം വിപണി. കണ്ടെയ്‌ൻമെന്റ് സോണുകളിലല്ലാത്ത പ്രദേശങ്ങളിലെല്ലാം സി ഡി എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ 53 ഓണച്ചന്തകളാണ് ഒരുക്കിയത്. ഈ ചന്തകളിലൂടെ മാത്രം അൻപത് ലക്ഷം രൂപയുടെ വില്പനയുണ്ടായി. മുൻ വർഷങ്ങളിൽ ചന്ത പത്ത് ദിവസത്തോളം നീളാറുണ്ടെങ്കിലും ഇത്തവണ കൊവിഡ് നിയന്ത്രണങ്ങൾ കാരണം മൂന്നു ദിവസത്തിലൊതുങ്ങി.

ഭക്ഷ്യവസ്തുക്കൾ, ജൈവ പച്ചക്കറികൾ, അച്ചാറുകൾ തുടങ്ങിയവയ്ക്കായിരുന്നു ഡിമാൻഡ് ഏറെയും.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ അത്യാവശ്യ സാധനങ്ങളുടെ കിറ്റ് 500 രൂപ നിരക്കിൽ അയൽക്കൂട്ടങ്ങൾ മുഖേന വീടുകളിലെത്തിച്ചിരുന്നു. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായി 5. 28 ലക്ഷം പായ്ക്കറ്റ് ശർക്കര വരട്ടിയതും ഉപ്പേരിയുമാണ് സർക്കാരിന്റെ ഓണക്കിറ്റിലേക്ക് നൽകിയത്.

''പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ഓൺലൈൻ ഷോപ്പിംഗിന്. വരും മാസങ്ങളിലും ഇതു തുടരാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

പി.സി കവിത, ജില്ലാ കോ ഓർഡിനേറ്റർ,

കുടുംബശ്രീ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.