കോഴിക്കോട്: കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട തദ്ദേശ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ ഉത്തരവിട്ടു.
മേപ്പയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14, ചുളളിക്കാപറമ്പ് ഈസ്റ്റിൽപ്പെട്ട അക്കരപറമ്പ് പ്രദേശം, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് 16, ഫറോക്ക് മുൻസിപ്പാലിറ്റി ഡിവിഷൻ 5 ലെ കടായിതടം മുതൽ മങ്ങാട്ടുനിലം വരെയുളള ഭാഗം, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 8 ലെ കോണോട്ട് മദ്രസ്സയുടെ വലതുവശത്ത് ചെന്നലേരി, നൊച്ചമണ്ണിൽ ഇരപ്പോടമണ്ണിൽ എന്നീ ഭാഗങ്ങൾമാത്രം, കൊയിലാണ്ടി മുൻസിപ്പാലിറ്റി വാർഡ് 21,22,23 കളിലെ കാവുവട്ടം എം യു പി സ്കൂൾ മുക്ക് മുതൽ കാവുംവട്ടം ടൗൺ ഇരുവശവും കണ്ണമ്പത്ത്താഴെ മുക്ക് വരെ ഇരുവശവുമുളള പ്രദേശങ്ങൾ, കണ്ണമ്പത്ത് താഴമുക്ക് മുതൽ റോഡിന്റെ കിഴക്ക് ഭാഗം, ചീക്കലോട്ട്കണ്ടി എടച്ചംപുറത്ത് മീത്തൽ കോളനി വരെയുളള പ്രദേശം, വാർഡ് 33 ലെ നാഷണൽ ഹൈവേയോട് അഭിമുഖമായി നിൽക്കുന്ന സ്ഥലങ്ങളും നഗരസഭാ മാർക്കറ്റ് ഒഴികെയുളള മുഴുവൻ പ്രദേശങ്ങളും, കടലുണ്ടി ഗ്രാമപഞ്ചായത്ത് വാർഡ് 17 ലെ വട്ടപറമ്പ സ്കൂൾ പട്ടയിൽ റോഡ് മടത്തിൽപടി റോഡ് വട്ടപട്ടം ചാലിയപടം റോഡ് എന്നീ സ്ഥലങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |