കുറ്റ്യാടി: കടിയങ്ങാട് തണൽ കാമ്പസിനോട് ചേർന്ന പതിനഞ്ച് സെന്റ് ഭൂമിയിൽ പണിയുന്ന കരുണ സ്നേഹക്കൂടിന് ടി.ടി.കെ അമ്മദ്ഹാജി ജാതിയേരി തറക്കല്ലിട്ടു. ചടങ്ങിൽ തണൽ കരുണ പ്രസിഡന്റ് തെരുവത്ത് അബ്ദുൾ മജീദ് അദ്ധ്യക്ഷനായിരുന്നു. ചെയർമാൻ ഡോ.ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി. ഇ.പി അബൂബക്കർ ഹാജി എടക്കലപ്പുറം, ഇലാജ് ചെയർമാൻ വയലോളി അബ്ദുല്ല, തണൽ സെക്രട്ടറി നാസർ വടകര, ഇഖ്ര ഹോസ്പിറ്റൽ ജനറൽ മാനേജർ ജസീൽ, അബ്ദുസമദ് മാണിക്കോത്ത് (ഖത്തർ), എൻജിനിയർ റഫീഖ് , ടി.കെ.മോഹൻദാസ് പാളയാട്ട് ബഷീർ, അബ്ദുല്ല സൽമാൻ, പി.ടി.എ പ്രസിഡന്റ് ബാബു ആയഞ്ചേരി, പ്രിൻസിപ്പൽ അക്ഷയ തോമസ് എന്നിവർ ആശംസയർപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ പി.കെ നവാസ് സ്വാഗതവും ജനറൽ സെക്രട്ടറി കെ.എം മുഹമ്മദലി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |