SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.45 PM IST

ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം പദ്ധതി ഉ​ദ്ഘാ​ടനം ഉടൻ :​ മന്ത്രി റിയാസ്

lockel
ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം പദ്ധതി അവലോകന യോഗത്തിൽ ടൂറിസംമന്ത്രി പി.എ മുഹമ്മദ് റിയാസ് സംസാരിക്കുന്നു

ഫറോക്ക്:​ ​ബേപ്പൂർ ടൂറിസം വികസനത്തിന്റെ ഭാഗമായ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി ഉടൻ ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാത്തോട്ടം വനശ്രീ ഓഡിറ്റോറിയത്തിൽനടന്ന യോഗത്തിൽ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പദ്ധതിയുടെ ഇതുവരെ നടന്ന പ്രവർത്തനങ്ങൾ വിശദമാക്കി. ജില്ലാ കളക്ടർ നരസിംഹുഗാരി ടി എൽ റെഡ്ഡി ​ രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ​ ബുഷ്റ റഫീഖ്, ഫറോക്ക് മുനിസിപ്പൽ ചെയർമാൻ ​ എൻ.സി അബ്ദുൽ റസാഖ്, കോഴിക്കോട് കോർപ്പറേഷൻ നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ​ കൃഷ്ണകുമാരി, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി, ബേപ്പൂർ ഡവലപ്പ്മെന്റ് മിഷൻ ചെയർമാൻ ഗിരീഷ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കോടൻ, ടൂറിസം ജോയിന്റ് ഡയറക്ടർ ​ സി.എൻ അനിതകുമാരി, ഡി.ടി. പി.സി സെക്രട്ടറി ​ ബീന , മിഷൻ കോ ഓർഡിനേറ്റർ ബിജി സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.