രാമനാട്ടുകര: ഫാറൂഖ് കോളേജിൽ ആരംഭിക്കുന്ന കിറ്റ്സ് ഡിപ്ലോമ കോഴ്സുകളുടെ ലോഞ്ചിംഗ് പൊതുമരാമത്ത് മന്ത്രി അഡ്വ .പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കോളേജ് ഓഡിയോവിഷൻ തിയറ്ററിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ കെ.എം നസീർ അദ്ധ്യക്ഷത വഹിച്ചു. കോളേജും കിറ്റ്സും തമ്മിലുള്ള എംഒ.യു കൈമാറി. കിറ്റ്സ് ഡയറക്ടർ ഡോ.രാജശ്രീ അജിത് റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.കുഞ്ഞലവി ട്രഷറർ എം.കെ.മുഹമ്മദലി രാമനാട്ടുകര മുനിസിപ്പാലിറ്റി കൗൺസിലർ പി.അബ്ദുൽ ഹമീദ് കിറ്റ്സ് ടെക്നിക്കൽ കൺസൾട്ടൻഡ് ബിനുരാജ്, ഐ ക്യു എ സി കോ ഓർഡിനേറ്റർ ഡോ.ടി മുഹമ്മദലി, കിറ്റ്സ് പ്രോഗ്രാം കോ ഓർഡിനേറ്റർ എം സി മുഹമ്മദ് ഷമീർ എന്നിവർ സംസാരിച്ചു ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ എയർപോർട്ട് ഓപ്പറേഷൻ, ഡിപ്ലോമ അഡ്വർടൈസിംഗ് ആൻഡ് ബ്രാൻഡിംഗ് എന്നീ മൂന്ന് ന്യൂതന സ്കിൽഡ് അലോട്ട്മെന്റ് കോഴ്സുകളാണ് ഈ അദ്ധ്യയന വർഷം ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |