കുന്ദമംഗലം: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച പെരുവയൽ ഗ്രാമപഞ്ചായത്തിലെ പരിയങ്ങാട് തടായി പന്നിക്കുഴി കോണാറമ്പ് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുവയലിലെ കുറ്റിപ്പാടം കരുഞ്ഞിയിൽ റോഡുകളുടേയും പുതുതായി തുക അനുവദിച്ച പുതുക്കുടിമുക്ക് കല്ലിടുമ്പിൽതാഴം റോഡിന്റെയും പ്രവൃത്തി ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. മൂന്ന് റോഡുകൾക്കും 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. പെരുവയൽ ഗ്രാമപഞ്ചായത്തിൽ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 14 റോഡുകൾക്കായി 1.53 കോടി രൂപയാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സുഹറാബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് മെമ്പർമാരായ ടി.പി മാധവൻ, കെ.പി അശ്വതി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.പി റീന, പി.കെ ശറഫുദ്ധീൻ, പി അനിത, എം.എം പ്രസാദ്, എം മനോഹരൻ, എം.കെ മാമുക്കോയ, കെ കൃഷ്ണൻകുട്ടി, കെ.പി സഫിയ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |