കോഴിക്കോട്: കണ്ടെയ്ൻമെന്റ് സോണുകളാക്കിയും പരിശോധന കൂട്ടിയും പ്രതിരോധം ശക്തമാക്കുമ്പോഴും ജില്ലയിൽ കൊവിഡ് വ്യാപനം പിടിവിട്ട് ഉയരുന്നു. ഇന്നലെ 3548 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 31പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 3504 പേർ രോഗ ബാധിതരായി. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറ് പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
15145 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 23.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് ആശുപത്രികളിലും വീടുകളിലും ചികിത്സയിലായിരുന്ന 2822 പേർ കൂടിരോഗമുക്തി നേടി. 31334 കോഴിക്കോട് സ്വദേശികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.92070 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 2119 പേർ മരിച്ചു.
ഉറവിടം വ്യക്തമല്ലാത്തവർ
ആയഞ്ചേരി 1, എടച്ചേരി 1, ഫറോക് 3, കാരശ്ശേരി 2 ,കൊടുവള്ളി 1, കൊയിലാണ്ടി 1, കൂത്താളി 2, കോഴിക്കോട് 3, നാദാപുരം1, നൊച്ചാട് 1, ഒളവണ്ണ 3, പേരാമ്പ്ര 3, പെരുമണ്ണ 1, പുറമേരി 2, പുതുപ്പാടി 1, തൂണേരി 1, വാണിമേൽ 3, വേളം 1.
സമ്പർക്കം
കോഴിക്കോട്കോർപ്പറേഷൻ 446 , അരിക്കുളം 21, അത്തോളി 27, ആയഞ്ചേരി 16, അഴിയൂർ 6, ബാലുശ്ശേരി 45, ചക്കിട്ടപ്പാറ 35, ചങ്ങരോത്ത് 24, ചാത്തമംഗലം 93, ചെക്ക്യാട് 34, ചേളന്നൂർ 20, ചേമഞ്ചേരി 12, ചെങ്ങോട്ട്കാവ് 58, ചെറുവണ്ണൂർ 43, ചോറോട് 39, എടച്ചേരി 23, ഏറാമല 25, ഫറോക്ക് 111, കടലുണ്ടി 40, കക്കോടി 28, കാക്കൂർ 22, കാരശ്ശേരി 84, കട്ടിപ്പാറ 27, കാവിലുംപാറ 31, കായക്കൊടി 10, കായണ്ണ 23, കീഴരിയൂർ 7, കിഴക്കോത്ത് 22, കോടഞ്ചേരി 68, കൊടിയത്തൂർ 37, കൊടുവള്ളി 43, കൊയിലാണ്ടി 133, കൂടരഞ്ഞി 14, കൂരാച്ചുണ്ട് 10, കൂത്താളി 17, കോട്ടൂർ 35, കുന്ദമംഗലം 63, കുന്നുമ്മൽ 6, കുരുവട്ടൂർ 60, കുറ്റ്യാടി 11, മടവൂർ 35, മണിയൂർ 31, മരുതോങ്കര 9, മാവൂർ 75, മേപ്പയ്യൂർ 58, മൂടാടി 29, മുക്കം 68, നാദാപുരം 24, നടുവണ്ണൂർ 24, നൻമണ്ട 36, നരിക്കുനി 56, നരിപ്പറ്റ 44, നൊച്ചാട് 24, ഒളവണ്ണ 68, ഓമശ്ശേരി 62, ഒഞ്ചിയം 21, പനങ്ങാട് 29, പയ്യോളി 34, പേരാമ്പ്ര 34, പെരുമണ്ണ 60, പെരുവയൽ 68, പുറമേരി 21, പുതുപ്പാടി 66, രാമനാട്ടുകര 71, തലക്കുളത്തൂർ 27, താമരശ്ശേരി 59, തിക്കോടി 38, തിരുവള്ളൂർ 21, തിരുവമ്പാടി 16, തൂണേരി 22, തുറയൂർ 36, ഉള്ള്യേരി 65, ഉണ്ണികുളം 36, വടകര 53, വളയം 31, വാണിമേൽ 31, വേളം 9, വില്യാപ്പള്ളി 42.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |