വടകര: കോൺഗ്രസിനെ ബൂത്ത് തലം മുതൽ ഗ്രൂപ്പിനതീതമായി ശക്തിപ്പെടുത്തുമെന്ന് നിയുക്ത ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ പറഞ്ഞു.
ചരിത്രം പോലും മാറ്റിയെഴുതുന്ന ഫാസിസ്റ്റ് ഭരണകൂടത്തെ ചെറുക്കാൻ കോൺഗ്രസ് ശക്തിപ്പെടേണ്ടത് നാടിന്റെ ആവശ്യമാണ്.
പുതിയ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കപെട്ട ശേഷം വടകരയിലെ കോൺഗ്രസ് നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ്, സുനിൽ മടപ്പള്ളി, അഡ്വ.സി.വത്സലൻ, അഡ്വ.ഇ.നാരായണൻ നായർ, അച്ചുതൻ പുതിയെടുത്ത്, കളത്തിൽ പീതാബരൻ, വി.കെ പ്രേമൻ, അശോകൻ ചോമ്പാല, കെ.പി കരുണൻ, ടി.വി സുധീർകുമാർ, ബാബു ഒഞ്ചിയം, കാവിൽ രാധാകൃഷ്ണൻ, പി. അശോകൻ, പ്രമോദ് കക്കട്ടിൽ, രാജേഷ് കീഴരിയൂർ എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |