വടകര: 'ചരിത്രത്തിന്റെ അപനിർമ്മിതിക്കെതിരെ" എന്ന മുദ്രാവാക്യവുമായി മുസ്ലിം ലീഗ് പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ തീർത്തു. മലബാർ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി മുക്കാളി ടൗണിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ചരിത്രകാരൻ എം.സി.വടകര നിർവഹിച്ചു. കെ.അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. പി.ബാബുരാജ് (കോൺഗ്രസ്), വി.പി.പ്രകാശൻ (ആർ.എം.പി.ഐ), പ്രദീപ് ചോമ്പാല (കേരള കോൺഗ്രസ് ജേക്കബ് ), ഹാരിസ് മുക്കാളി, പി.കെ.കാസിം, ഖാദർ ഏറാമല, ടി.കെ.ജലാലുദ്ദീൻ, മുഹമ്മദ് ഇഫ്തിയാസ്, കെ.മഹമൂദ്, സി.എച്ച്.നവാസ്, സി.കെ.നൗഫൽ എന്നിവർ സംസാരിച്ചു. കൊടുവള്ളിയിൽ ഡോ.എം.കെ.മുനീർ സമരം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |