കോഴിക്കോട് : നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും ജില്ലയിൽ കൊവിഡ് വ്യാപനത്തിന് കുറവില്ല. ഇന്നലെ 3066 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണം 2140ലേക്ക് ഉയർന്നു. സമ്പർക്കത്തിലൂടെ 3030 പേർക്കാണ് രോഗം ബാധിച്ചത്. 28 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 14181 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. അതെസമയം കൊവിഡ് ആശുപത്രികളിലും വീടുകളിലും ചികിത്സയിലായിരുന്ന 2709 പേർ രോഗമുക്തി നേടി. ഇതുവരെ 31228 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി വന്ന 5829 പേർ ഉൾപ്പടെ 96211 പേരാണ് നിലവിൽ നിരീക്ഷണത്തിലുളളത് .
ഉറവിടം വ്യക്തമല്ലാത്തവർ
അരിക്കുളം 1, ആയഞ്ചേരി 1, ഫറോക്ക് 1, കടലുണ്ടി 3, കോടഞ്ചേരി 1, കോഴിക്കോട് 4, കുന്നുമ്മൽ 1, മരുതോങ്കര 1, നാദാപുരം 1, ഒളവണ്ണ 5, പെരുമണ്ണ 2, പുറമേരി 1, പുതുപ്പാടി 2, തൂണേരി 1, ഉള്ള്യേരി 1, വാണിമേൽ 1, വേളം 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 509, അരിക്കുളം 30, അത്തോളി 44, ആയഞ്ചേരി 14, അഴിയൂർ 2, ബാലുശ്ശേരി 23, ചക്കിട്ടപ്പാറ 36, ചങ്ങരോത്ത് 22, ചാത്തമംഗലം 80, ചെക്യാട് 26, ചേളന്നൂർ 89, ചേമഞ്ചേരി 30, ചെങ്ങോട്ടുകാവ് 42, ചെറുവണ്ണൂർ 11, ചോറോട് 19, എടച്ചേരി 43, ഏറാമല 20, ഫറോക്ക് 128, കടലുണ്ടി 20, കക്കോടി 61, കാക്കൂർ 36, കാരശ്ശേരി 40, കട്ടിപ്പാറ 2, കാവിലുംപാറ 47, കായക്കൊടി 8, കായണ്ണ 4, കീഴരിയൂർ 15, കിഴക്കോത്ത് 16, കോടഞ്ചേരി 50, കൊടിയത്തൂർ 40, കൊടുവള്ളി 23, കൊയിലാണ്ടി 98, കൂടരഞ്ഞി 47, കൂരാച്ചുണ്ട് 5, കൂത്താളി 9, കോട്ടൂർ 27, കുന്ദമംഗലം 65, കുന്നുമ്മൽ 11, കുരുവട്ടൂർ 56, കുറ്റ്യാടി 2, മടവൂർ 39, മണിയൂർ 19, മരുതോങ്കര 7, മാവൂർ 6, മേപ്പയ്യൂർ 18, മൂടാടി 38, മുക്കം 56, നാദാപുരം 30, നടുവണ്ണൂർ 23, നൻമണ്ട 47, നരിക്കുനി 14, നരിപ്പറ്റ 26, നൊച്ചാട് 12, ഒളവണ്ണ 87, ഓമശ്ശേരി 28, ഒഞ്ചിയം 8, പനങ്ങാട് 25, പയ്യോളി 75, പേരാമ്പ്ര 13, പെരുമണ്ണ 28, പെരുവയൽ 91, പുറമേരി 21, പുതുപ്പാടി 25, രാമനാട്ടുകര 40, തലക്കുളത്തൂർ 16, താമരശ്ശേരി 21, തിക്കോടി 23, തിരുവള്ളൂർ 16, തിരുവമ്പാടി 77, തൂണേരി 53, തുറയൂർ 7, ഉള്ള്യേരി 23, ഉണ്ണികുളം 60, വടകര 32, വളയം 26, വാണിമേൽ 12, വേളം 15, വില്യാപ്പള്ളി 23.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |