SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.24 AM IST

വേണ്ട സമ്പർക്കം ടി.പി.ആർ 23.19%

kovid

കോഴിക്കോട് : ജില്ലയിൽ സമ്പർക്ക വ്യാപനം ഉയരത്തിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിക്കുന്നു. 3251 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിൽ 3209 പേരും സമ്പർക്കത്തിലൂടെയാണ് രോഗികളായത്. 23.19 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. മരണം 2157 ലേക്ക് ഉയർന്നു. രോഗം സ്ഥിരീകരിച്ച 30 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 14228 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന 2218 പേർ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികൾ 32258 ആയി. പുതുതായി വന്ന 7345 പേർ ഉൾപ്പടെ 98760 പേരാണ് നിരീക്ഷണത്തിലുളളത്.

രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കൊവിഡ് പോസിറ്റീവായവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ, പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ, കൊവിഡ്‌ രോഗലക്ഷണമുള്ളവർ എന്നിവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണമെന്നും എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഉറവിടം വ്യക്തമല്ലാത്തവർ

ചങ്ങരോത്ത്2, ചെക്ക്യാട് 1, എടച്ചേരി 4, ഫറോക്ക് 3, കടലുണ്ടി 2, കായണ്ണ 3, കൂത്താളി 2, നാദാപൂരം 2, നടുവണ്ണൂർ 1, നൊച്ചാട് 2, പേരാമ്പ്ര 3, താമരശ്ശേരി 1, തൂണേരി 2.

സമ്പർക്കം

കോഴിക്കോട്‌ കോർപ്പറേഷൻ 463, അരിക്കുളം 26, അത്തോളി 41, ആയഞ്ചേരി 18, അഴിയൂർ 7, ബാലുശ്ശേരി 29, ചക്കിട്ടപ്പാറ 13, ചങ്ങരോത്ത് 25, ചാത്തമംഗലം 37, ചെക്കിയാട് 41, ചേളന്നൂർ 63, ചേമഞ്ചേരി 24, ചെങ്ങോട്ടുകാവ് 23, ചെറുവണ്ണൂർ 7, ചോറോട് 15, എടച്ചേരി 8, ഏറാമല 20, ഫറോക്ക് 83, കടലുണ്ടി 41, കക്കോടി 76, കാക്കൂർ 30, കാരശ്ശേരി 38, കട്ടിപ്പാറ 41, കാവിലുംപാറ 20, കായക്കൊടി 33, കായണ്ണ 20, കീഴരിയൂർ 13, കിഴക്കോത്ത് 44, കോടഞ്ചേരി 28, കൊടിയത്തൂർ 43, കൊടുവള്ളി 14, കൊയിലാണ്ടി 121, കൂടരഞ്ഞി 10, കൂരാച്ചുണ്ട് 19, കൂത്താളി 29, കോട്ടൂർ 32, കുന്ദമംഗലം 56, കുന്നുമ്മൽ 10, കുരുവട്ടൂർ 55, കുറ്റ്യാടി 16, മടവൂർ 42, മണിയൂർ 12, മരുതോങ്കര 24, മാവൂർ 51, മേപ്പയ്യൂർ 21, മൂടാടി 66, മുക്കം 85, നാദാപുരം 30, നടുവണ്ണൂർ 81, നൻമണ്ട 21, നരിക്കുനി 51, നരിപ്പറ്റ 20, നൊച്ചാട് 34, ഒളവണ്ണ 37, ഓമശ്ശേരി 34, ഒഞ്ചിയം 24, പനങ്ങാട് 25, പയ്യോളി 60, പേരാമ്പ്ര 56, പെരുമണ്ണ 15, പെരുവയൽ 56, പുറമേരി 32, പുതുപ്പാടി 137, രാമനാട്ടുകര 49, തലക്കുളത്തൂർ 17, താമരശ്ശേരി 30, തിക്കോടി 24, തിരുവള്ളൂർ 9, തിരുവമ്പാടി 23, തൂണേരി 27, തുറയൂർ 2, ഉള്ള്യേരി 46, ഉണ്ണികുളം 62, വടകര 28, വളയം 22, വാണിമേൽ 13, വേളം 8, വില്യാപ്പള്ളി 78.

കണ്ടെയ്ൻമെന്റ് സോൺ

പുതിയത്

കോഴിക്കോട് : കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിവിധ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ ഉത്തരവിറക്കി.
പഞ്ചായത്തുകൾ: നൊച്ചാട് -വാർഡ് 2,15, കടലുണ്ടി- വാർഡ് 10, 13ലെ കൈതവളപ്പ് റോഡ്, പിലാക്കാട്ട് റോഡ്, തുറക്കൽ റോഡ്, അരിക്കുളം- വാർഡ് 4,7, ചെക്യാട് - വാർഡ് 10, കുന്നുമ്മൽ- വാർഡ് 2, കക്കോടി- വാർഡ് 5,17, കാവിലുംപാറ- വാർഡ് 11, മടവൂർ-വാർഡ് 8, മരുതോങ്കര-വാർഡ് 4, നരിക്കുനി - വാർഡ് 8,13, നാദാപുരം- വാർഡ് 20, നരിപ്പറ്റ- വാർഡ് 7, ഒഞ്ചിയം- വാർഡ് 6, പനങ്ങാട് - വാർഡ് 8,16, തുറയൂർ- വാർഡ് 8,5, വാണിമേൽ- വാർഡ് 7 എന്നീ പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്.

ഒഴിവാക്കിയത്

കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ പെരുമണ്ണ പഞ്ചായത്തിലെ വാർഡ് 13, വേളം-വാർഡ് 4, നരിപ്പറ്റ -വാർഡ് 12, മണിയൂർ-വാർഡ് 3,19 എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.