SignIn
Kerala Kaumudi Online
Thursday, 25 April 2024 9.01 AM IST

വിമുക്തഭടന് കൈത്താങ്ങായി കാലിക്കറ്റ് സൈനിക കൂട്ടായ്‌മ

photo
വിമുക്ത ഭടൻ ടി.കെ.ചന്ദ്രന് കാലിക്കറ്റ് സൈനിക കൂട്ടായ്മയുടെ സഹായധനത്തിന്റെ ആദ്യഗഡു ക്യാപ്ടൻ നന്ദനൻ കരുമല കൈമാറുന്നു

നടുവണ്ണൂർ: പക്ഷാഘാതം നേരിട്ട് രണ്ടു വർഷമായി ജീവിതം വീൽചെയറിലായ നടുവണ്ണൂരിലെ വിമുക്തഭടൻ ടി.കെ. ചന്ദ്രന് കാലിക്കറ്റ് സൈനിക കൂട്ടായ്മയുടെ കൈത്താങ്ങ്.

നടുവണ്ണൂർ കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ ഒരുക്കിയ ചടങ്ങിൽ സി.എസ്.കെ യുടെ സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു മുഖ്യരക്ഷാധികാരി ക്യാപ്ടൻ നന്ദനൻ കരുമല ചന്ദ്രന് കൈമാറി. സംഘടനാ ഭാരവാഹികളായ വിനോദ് കരുമല, മോഹൻദാസ് അമരാപുരി, ഷൈജു മേപ്പയ്യൂർ, സുനിലാൽ വടകര എന്നിവർ സംബന്ധിച്ചു.

വിമുക്തഭടൻമാരുടെ കൂട്ടായ്മയായ സി.എസ്.കെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തന രംഗത്തും സജീവമാണ്. സർവിസിലുള്ള ജില്ലയിലെ സൈനികരുടെയും വിമുക്ത ഭടന്മാരുടെയും സഹകരണത്തോടെയാണ് അർഹരായവർക്ക് ധനസഹായം എത്തിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.