SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.53 AM IST

മുനമ്പത്തുകടവ് നടപ്പാലം അപകടാവസ്ഥയിൽ പാലമാണ്, പക്ഷെ താഴെ വീഴാം

lockel

ഫറോക്ക്: ഫറോക്ക് നഗര സഭയിലെ പുല്ലിക്കടവിനു സമീപം മുനമ്പത്തുകടവ് ഇരുമ്പു നടപ്പാലം അപകടാവസ്ഥയിൽ. പുല്ലിക്കടവ്- ആരണംകുഴി റോഡിൽ പുല്ലിപ്പുഴയ്ക്കു കുറുകെയാണ് ഈ നടപ്പാലം. കോഴിക്കോട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന നടപ്പാലം 15 വർഷം മുമ്പാണ് നിർമ്മിച്ചത്. ഫറോക്ക് നഗരസഭയിലെ തിയ്യത്തു താഴത്തെയും ചേലേമ്പ്ര പഞ്ചായത്തിലെ കുഴിമ്പിൽകെട്ട് പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പാലമാണിത്.100 അടിയിലേറെ നീളവും മൂന്നരയടി വീതിയുമുള്ള പാലത്തിന്റെ പ്ലാറ്റ്ഫോമിൽ മരപ്പലകയാണ് ഉറപ്പിച്ചിരിക്കുന്നത്. പാലത്തിന്റെ പ്ലാറ്റ്ഫോമിലെ മരപ്പലകകൾ പഴകി ദ്രവിക്കുകയും ഇളകുകയും ചെയ്തിട്ടുണ്ട്. ചില സ്ഥലത്ത് വിടവുകളും രൂപപ്പെട്ടിട്ടുണ്ട്. ഇരുമ്പു തൂണുകളും കൈവരികളും ദ്രവിച്ചു ദുർബലപ്പെട്ടു തുടങ്ങിയ പാലത്തിന്റെ ഒരു ഭാഗം ചരിയുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയുടെ പരിധിയിലാണ് പുല്ലിപ്പുഴ. ഫറോക്ക് നഗരസഭയിലെ 18-ാം ഡിവിഷനിലാണ് നടപ്പാലത്തിന്റെ ഒരു ഭാഗം. ചേലേമ്പ്ര പഞ്ചായത്താണ് ഇവിടെ ഇരുമ്പു നടപ്പാലം നിർമ്മിച്ചത്. കുട്ടികളുമുൾപ്പടെ ധാരാളമാളുകൾ നിത്യേന ഉപയോഗിക്കുന്ന നടപ്പാലമാണിത്. ഇവിടെ പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ നടപ്പാലത്തിൽ അപകടം ഒഴിവാക്കാൻ അടിയന്തിരമായി അറ്റകുറ്റപ്പണികൾ എങ്കിലും ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ചേലേമ്പ്ര പഞ്ചായത്താണ് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.