കോഴിക്കോട്: നൈജീരിയയുടെ ദേശീയ ടീമിൽ കളിച്ച സ്ട്രൈക്കർ ചിസോം എൽവിസ് ചിക്കത്താരയെ ഗോകുലം എഫ്.സി സ്വന്തമാക്കി. ഗോകുലത്തിന്റെ നാലാമത്തെ വിദേശ താരമാണ് ചിസോം. നേരത്തെ ഇറാഖ്, ബഹ്റൈൻ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടിട്ടുണ്ട് ഈ 26 കാരൻ. നൈജീരിയൻ പ്രീമിയർ ലീഗിൽ 71 മത്സരങ്ങളിൽ നിന്നായി 58 ഗോളുകൾ നേടിയിട്ടുണ്ട്.
നൈജീരിയൻ ടീമിന് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹാട്രിക് നേടിയിരുന്നു. നൈജറിനെതിരെയായിരുന്നു ഈ നേട്ടം. ചിസോം അടുത്ത ആഴ്ച ഗോകുലത്തിനൊപ്പം ചേരും. അഫ്ഗാൻ താരം ഷെരീഫ് മുഹമ്മദ്, കാമറൂൺ ഡിഫൻഡർ അമിനോ ബൗബോ, ഘാന സ്ട്രൈക്കർ റഹീം ഒസുമാൻ എന്നിവരാണ് ടീമിലെ മറ്റു വിദേശ താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |